Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊളംബിയയിലെ വിമാനപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചു

text_fields
bookmark_border
കൊളംബിയയിലെ വിമാനപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചു
cancel
camera_alt

(representative image)

ബൊഗോട്ട: സെൻട്രൽ കൊളംബിയയിലുണ്ടായ വിമാനാപകടത്തിൽ അഞ്ച് രാഷ്ട്രീയ നേതാക്കളും പൈലറ്റും മരിച്ചതായി അധികൃതർ അറിയിച്ചു. അഞ്ച് പേരും മുൻ പ്രസിഡന്റ് അൽവാരോ ഉറിബിന്‍റെ സെൻട്രോ ഡെമോക്രാറ്റിക്കോയിലെ അംഗങ്ങളായിരുന്നു.

മുൻ സെനറ്റർ നൊഹോറ തോവർ, ഡിപ്പാർട്ട്‌മെന്‍റൽ നിയമനിർമ്മാതാവ് ദിമാസ് ബാരേറോ, ഗവർണർ എലിയോഡോറോ അൽവാരസ്, വില്ലാവിസെൻസിയോ മുനിസിപ്പൽ കൗൺസിലർ ഓസ്കാർ റോഡ്രിഗസ് എന്നിവരുൾപ്പെടെയാണ് മരിച്ചത്. അപകട കാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു

പാർട്ടിയുടെ സമ്മേളനത്തിനായി വില്ലാവിസെൻസിയോയിൽ നിന്ന് ബൊഗോട്ടയിലേക്ക് പോകുകയായിരുന്നു വിമാനമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദുരന്തത്തിൽ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 Politicians and Pilot Die In Plane Crash In Colombia
Next Story