Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ആക്രമണം: അഞ്ച് പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

text_fields
bookmark_border
യമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ആക്രമണം: അഞ്ച് പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ
cancel

സൻആ: യമനിലെ തെക്കൻ നഗരമായ ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഹൂതികളും അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ സേനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ആക്രമണം. യമൻ മന്ത്രി മുഅമ്മർ അൽ ഇർയാനി ഇക്കാര്യം സ്ഥിരീകരിച്ചു. എക്സ് പോസ്റ്റിലൂടെ ഹൂതി വക്താവ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സർക്കാരിന്റെ ആസ്ഥാനത്തിന് നേരെ ഹൂതികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള ആക്രമണം ആദ്യമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് സർക്കാർ അറിയിച്ചു. എങ്കിലും, പ്രധാനമന്ത്രിയുടെ രണ്ട് ബോഡിഗാർഡുകൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊട്ടാരത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നത് കാണാമായിരുന്നു. കൊട്ടാരത്തിന് സമീപം ശക്തമായ സ്‌ഫോടനങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. സൗദി പിന്തുണയുള്ള, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാരിന്റെ ആസ്ഥാനവും അധികാരകേന്ദ്രവുമായാണ് ഈ കൊട്ടാരം കണക്കാക്കപ്പെടുന്നത്. യമനിലെയും സൗദി അറേബ്യയിലെയും വിമാനത്താവളങ്ങൾക്കും എണ്ണ കേന്ദ്രങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളുടെ "തുടർച്ചയാണ്" ഈ ആക്രമണമെന്ന് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലിമി വിശേഷിപ്പിച്ചു. ഇതോടെ ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കാനുള്ള നീക്കത്തിലാണ് യമൻ സർക്കാർ സേന.

ഏദനിലെ എല്ലാ മന്ത്രിമാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്ന് യമൻ യുവജനകാര്യ മന്ത്രി നയെഫ് സാലിഹ് അൽ-ബക്രി പറഞ്ഞു. ആക്രമണത്തിന് ശേഷം സർക്കാരിലെ അംഗങ്ങൾ നഗരം വിട്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ഡോൺ ഓഫ് യേമൻ" കാമ്പെയ്ന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൂതി താവളങ്ങൾക്ക് നേരെ 1,250 ആക്രമണങ്ങൾ നടത്തിയതായി യമൻ സർക്കാർ സേന അവകാശപ്പെട്ടു. ബുധനാഴ്ച സൗദി ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും നേരെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോ, റാസ് തനൂറ റിഫൈനറി, വിമാനത്താവളം എന്നിവ ബാലസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ലക്ഷ്യമിട്ടിരുന്നതായി ഹൂതി വിമതരുടെ വക്താവ് യഹ്യ സരിയ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.

യമനിനെതിരായ "സൗദി ആക്രമണത്തിനുള്ള" മറുപടിയാണ് ഈ ഓപ്പറേഷൻ എന്ന് സരിയ പറഞ്ഞിരുന്നു. വിമാനത്താവള ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഹൂതി ആക്രമണത്തിൽ ഇതുവരെ 17 പേർ കൊല്ലപ്പെട്ടതായി സൗദി സഖ്യം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 5 killed, 16 injured in Houthi attack on Yemen's Aden presidential palace
Next Story