യു.എസിലെ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് : അഞ്ചുപേർ കൊല്ലപ്പെട്ടു
text_fieldsകൊളറാഡോ: യു.എസിലെ കൊളറാഡോ സ്പ്രിങ്ങിലെ ഗേ നൈറ്റ് ക്ലബ്ബിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് കസ്റ്റഡിയിലുണ്ട്. ക്ലബ്ബിലെ ആക്രമണത്തനിടെ ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ചികിത്സയിലാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
അർധരാത്രിയോടടുപ്പിച്ചാണ് പൊലീസിന് ആക്രമണം സംബന്ധിച്ച് വിവരം ലഭിച്ചത്. അവിടെ എത്തിയപ്പോഴേക്കും വെടിവെപ്പ് നടന്നിരുന്നു. ക്ലബ്ബിനുള്ളിൽ നിന്ന് തന്നെ പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തി പിടികൂടുകയും ചെയ്തു.
ആക്രമണത്തിന്റെ പ്രേരണയെന്താണെന്ന് ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. ഏത് തോക്കുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും കണ്ടെത്താനായിട്ടില്ല. ഗേ-ലെസ്ബിയൻ നൈറ്റ് ക്ലബ്ബാണ് ക്ലബ്ബ് ക്യു. രാത്രികളിൽ കരോക്കെ, ഡ്രഗ് ഷോസ്, ഡി.ജെ എന്നിവ അരങ്ങേറാറുണ്ട്.
സ്വവർഗാനുരാഗികൾക്ക് നേരെയുള്ള അതിക്രൂരമായ ആക്രമണമാണ് നടന്നത്. ആയുധധാരിയെ ക്ലബ്ബിലുള്ളവർക്ക് തന്നെ കീഴടക്കാനായിട്ടുണ്ടെന്നാണ് ക്ലബ്ബ് അധികൃതരുടെ പ്രസ്താവനയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

