ബംഗ്ലാദേശിൽ അതിർത്തി ലംഘിച്ച 48 ഇന്ത്യൻ മീൻപിടിത്തക്കാർ പിടിയിൽ; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു
text_fieldsബംഗാദേശ് അതിർത്തി
കൊൽക്കത്ത: ബംഗ്ലാദേശിൽ അതിർത്തി ലംഘിച്ചെത്തിയ 48 ഇന്ത്യൻ മീൻപിടിത്തക്കാർ പിടിയിൽ; മൂന്ന് ബോട്ടുകളും പിടിച്ചെടുത്തു. കഴിഞ്ഞ 20 ദിവസത്തിനിടെയാണ് ബംഗ്ലാദേശിന്റെ കടലിൽ അനധികൃതമായി തങ്ങിയതിന് ഇത്രയുംപേരെ പിടികൂടിയത്. ശനിയാഴ്ച മാത്രം14 പേരാണ് പിടിയിലായത്. പശ്ചിമ ബംഗാളിലെ സുന്ദർബാൻസ് സ്വദേശികളാണ് എല്ലാവരും.
മൽസ്യത്തൊഴിലാളികളുടെ കൈകൾ അവരുടെ അരയോട് ചേർത്തുവെച്ച് കെട്ടിയ നിലയലിലാണ് ഇവരുള്ളതെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നതായി അധികൃതർ പറയുന്നു. ജൂലൈ 13ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. ശനിയാഴ്ച രാത്രിയിലാണ് മൂന്നാമത്തെ ബോട്ടും പിടിച്ചെടുത്തത്.
സൗത്ത് 24 പർഗനാസ് മജിസ്ട്രേറ്റ് സംഭവം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. അന്തർദേശീയ വിഷയമായതിനാൽ ആഭ്യന്തര മന്ത്രാലയം കാര്യത്തെ ഗൗരവമായാണ് കാണുന്നത്.
ആൾ ബംഗാൾ ഫിഷർമെൻ അസോസിയോഷൻ സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി. ഒരാളും അതിർത്തി ലംഘിക്കില്ലെന്നാണ് തങ്ങളുടെ തീരുമാനമെന്നും മീൻ കിട്ടിയില്ലങ്കിൽ വെറും കൈയ്യോടെ തിരികെ വരികയാണ് തൊഴിലാളികൾ ചെയ്യേണ്ടതെന്നും അതിർത്തി ലംഘിച്ചത് മനപ്പൂർവമാണെന്നും അതിർത്തി ലംഘിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അറിയാത്തവരല്ല മൽസ്യത്തൊഴിലാളികളെന്നും, അവരുടെ ആർത്തിയാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്നും ബംഗാൾ ഫിഷർമെൻ അസോസിയേഷൻ ഭാരവാഹി പറയുന്നു.
കഴിഞ്ഞ വർഷം 95 മൽസ്യത്തൊഴിലാളികളെ ബംഗ്ലാദേശ്‍ വിട്ടയച്ചപ്പോൾ അവരെ ആഘോഷത്തോടെയായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ സ്വീകരിച്ചത്. ഇന്ത്യയിൽ പിടിയിലായ ബംഗ്ലാദേശിന്റെ രണ്ട് ബോട്ടുകൾ വിട്ടുകൊടുത്തപ്പോൾ അവർ ആറെണ്ണം തിരികെ കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

