ഒറ്റ ദിവസം 477 ഡ്രോണുകളും 60 മിസൈലുകളും; യുക്രെയ്നിൽ വൻ ആക്രമണവുമായി റഷ്യ
text_fieldsകിയവ്: യുക്രെയ്നെതിരെ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണവുമായി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളുമാണ് ഒറ്റ ദിവസം യുക്രെയ്നെതിരെ തൊടുത്തുവിട്ടത്. ഇതിൽ 249 എണ്ണം വെടിവെച്ചിട്ടതായും 226 എണ്ണം ലക്ഷ്യത്തിലെത്താതെ പോയെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു.
യുദ്ധമുഖത്തുനിന്ന് ഏറെ അകലെയുള്ള പടിഞ്ഞാറൻ യുക്രെയ്ൻ ഉൾപ്പെടെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. റഷ്യൻ ആക്രമണത്തെത്തുടർന്ന് പോളണ്ടിെന്റ വ്യോമപരിധി സുരക്ഷിതാമാക്കുന്നതിന് പോളണ്ടും സഖ്യ രാജ്യങ്ങളും യുദ്ധ വിമാനങ്ങൾ സജ്ജമാക്കി. ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിച്ചതായി ഖേഴ്സൺ ഗവർണർ ഒലെക്സാണ്ടർ പ്രുകുദിൻ പറഞ്ഞു. ചെർകാസിയിൽ ആറുപേർക്ക് പരിക്കേറ്റു. ലിവിവ് മേഖലയിൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തമുണ്ടായി.
അതേസമയം, റഷ്യൻ മിസൈൽ ആക്രമണം ചെറുക്കുന്നതിനിടെ യുക്രെയ്നിെന്റ എഫ്-16 യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചു. ഏഴ് മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടശേഷമാണ് വിമാനം തകർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

