Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപെ​ഷാ​വ​റി​ലെ ശി​യാ...

പെ​ഷാ​വ​റി​ലെ ശി​യാ പ​ള്ളി​യി​ൽ സ്ഫോ​ട​നം; 56 മ​ര​ണം

text_fields
bookmark_border
പെ​ഷാ​വ​റി​ലെ ശി​യാ പ​ള്ളി​യി​ൽ സ്ഫോ​ട​നം; 56 മ​ര​ണം
cancel

പെ​ഷാ​വ​ർ: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്താ​നി​​ലെ പെ​ഷാ​വ​റി​ൽ ശി​യാ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ 56 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ളു​ക​ൾ ജു​മു​അ ന​മ​സ്കാ​ര​ത്തി​നാ​യി ത​യാ​റെ​ടു​ക്ക​വെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. 194 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 10 പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പെ​ഷാ​വ​റി​ലെ ക്വി​സ്സ ഖ​വാ​നി ബ​സാ​റി​ലെ കുച്ച രിസാൽദർ പ​ള്ളി​യി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന ര​ണ്ട് അക്ര​മി​ക​ൾ സു​ര​ക്ഷാ​ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ വെ​ടി​വെ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പെ​ഷാ​വ​ർ പൊ​ലീ​സ് ഓ​ഫി​സ​ർ ഇ​ജാ​സ് അ​ഹ്സ​ൻ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ പൊ​ലീ​സു​കാ​ര​ന്റെ നി​ല ഗു​രു​ത​ര​മാ​ണ്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു അക്ര​മി​യും കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടാ​മ​തെ​ത്തി​യ അക്ര​മി​യാ​ണ് ചാ​വേ​റാ​യ​ത്. ആ​ക്ര​മ​ണ​ത്തെ പാ​കി​സ്താ​ൻ പ്ര​സി​ഡ​ന്റ് ആ​രി​ഫ് അ​ൽ​വി​യും പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​നും അ​പ​ല​പി​ച്ചു. അ​ഫ്ഗാ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ന​ഗ​ര​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MosqueBomb blastKilledPakistanCricketAustralia
News Summary - 45 killed, over 65 injured in mosque blast during Friday congregation in northwest Pakistan
Next Story