ഈജിപ്തിലെ ചർച്ചിൽ തീപിടിത്തം; 41 മരണം
text_fieldsകൈറോ: ഈജിപ്തിലെ ചർച്ചിൽ വൻ തീപിടിത്തം. തലസ്ഥാനമായ കൈറോയിലെ കോപ്റ്റിക് ചർച്ചിലുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
നഗരത്തിലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അബൂസഫീൻ മേഖലയിലെ ചർച്ചിലാണ് ഞായറാഴ്ച പ്രദേശിക സമയം രാവിലെ ഒമ്പതോടെ തീപിടിത്തമുണ്ടായത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുർബാന നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ചർച്ചിൽ ഏറെ പേരുള്ള സമയമായതിനാൽ തീപിടിത്തമുണ്ടായതോടെ കനത്ത തിക്കും തിരക്കുമുണ്ടായി.ഇതാണ് മരണസംഖ്യ ഉയരാൻ ഇടയാക്കിയത്.
തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ചീഫ് പ്രോസിക്യൂട്ടർ ഹമദ അൽസാവി ഉത്തരവിട്ടു. പ്രോസിക്യൂട്ടർമാരുടെ സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. അന്വേഷണത്തിനുത്തരവിട്ടതായി ആരോഗ്യ മന്ത്രി ഖാലിദ് അബ്ദുൽ ഗഫാറും അറിയിച്ചു. ദുരന്തത്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

