Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡോണൾഡ് ​ട്രംപ് യു.എസ്...

ഡോണൾഡ് ​ട്രംപ് യു.എസ് ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്; സർവേഫലം പുറത്ത്

text_fields
bookmark_border
Donald Trump
cancel

വാഷിങ്ടൺ: യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ഡോണൾഡ് ട്രംപ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു സർവേയിലാണ് ട്രംപിനെ യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ​പ്രസിഡന്റായി അമേരിക്കക്കാർ വിലയിരുത്തിയത്. യാഹു/യുഗോവ് സർവേയിലാണ് ഇതുസംബന്ധിച്ച കണ്ടെത്തൽ. 40 ശതമാനം അമേരിക്കക്കാരും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ട്രംപിനെ വിലയിരുത്തി.

ഈയടുത്തായി ട്രംപിനുള്ള പിന്തുണയിൽ വൻ ഇടിവാണ് രേഖ​പ്പെടുത്തിയത്. ട്രംപിന്റെ നയങ്ങൾക്കൊപ്പം കുടിയേറ്റക്കാർക്കെതിരെ യു.എസ് പ്രസിഡന്റ് സ്വീകരിച്ച നടപടികളും അദ്ദേഹത്തിന്റെ ജനപ്രീതി ഇടിയുന്നതിലേക്ക് നയിച്ചിട്ടുണ്ട്.

12 ശതമാനം അമേരിക്കക്കാർ മാത്രമാണ് ട്രംപിനെ മികച്ച പ്രസിഡന്റായി വിലയിരുത്തിയത്. 21 ശതമാനം പേർ ശരാശരിക്ക് മുകളിൽ എന്ന റേറ്റിങ്ങാണ് അദ്ദേഹത്തിന് നൽകിയത്. ഡോണാൾഡ് ട്രംപിന്റെ ജനപ്രീതി ഇടിയുന്നത് 2026 മിഡ് ടേം തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമോയെന്ന ഭയം റിപബ്ലിക്കൻ പാർട്ടിക്ക് ഉണ്ട്. അങ്ങനെ സംഭവിച്ചാൽ അമേരിക്കൻ കോൺഗ്രസിലെ ആധിപത്യം അവർക്ക് നഷ്ടമാകുമോയെന്നാണ് ആശങ്ക.

നേരത്തെ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഡെമോക്രാറ്റുകൾ ഭരിക്കുന്ന സ്റ്റേറുകളിൽ കുടിയേറ്റക്കാർക്കെതിരായ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. മിനിസോട്ട പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ നടപടികൾ കൊണ്ടും ജന​പ്രീതി തിരിച്ചുപിടിക്കാൻ ട്രംപിന് കഴിഞ്ഞി​ട്ടില്ലെന്നാണ് സർവേഫലം തെളിയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsDonald TrumpUSA
News Summary - 40% of Americans consider Trump to be ‘worst’ president in history: Survey
Next Story