ഞങ്ങൾ വിവാഹമോചിതരായി, ഫോട്ടോയെടുക്കാൻ വാങ്ങിയ മുഴുവൻ പണവും തിരിച്ചുതരണം; യുവതിയുടെ വിചിത്ര ആവശ്യത്തിന് മുന്നിൽ പകച്ച് ഫോട്ടോഗ്രാഫർ
text_fieldsവിവാഹ മോചിതയായ ഒരു ദക്ഷിണാഫ്രിക്കൻ സ്ത്രീ അസാധാരണ അഭ്യർത്ഥനയുമായി തന്റെ വിവാഹ ഫോട്ടോഗ്രാഫറെ സമീപിച്ചു. 'നിങ്ങൾ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. 2019 ൽ ഡർബനിൽ നടന്ന എന്റെ വിവാഹത്തിൽ നിങ്ങൾ എനിക്കായി ഒരു ഫോട്ടോ ഷൂട്ട് ചെയ്തു. ഞാൻ ഇപ്പോൾ വിവാഹമോചനം നേടിയിരിക്കുന്നു, ആ ചിത്രങ്ങൾ - എനിക്കും എന്റെ മുൻ ഭർത്താവിനും ഇനി അവ ആവശ്യമില്ല. നിങ്ങൾ നന്നായി ആ ജോലി ചെയ്തു. പക്ഷേ ഞങ്ങൾ ഇപ്പോൾ വിവാഹമോചനം നേടിയതിനാൽ അവ പാഴായി. നിങ്ങൾക്ക് നൽകിയ തുക തിരികെ നൽകേണ്ടതുണ്ട്, കാരണം ഞങ്ങൾക്ക് അവ ഇനി ആവശ്യമില്ല.'
യുവതിയുടെ വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ഫോട്ടോഗ്രാഫർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വയറലായത്.
ആദ്യം, ഫോട്ടോഗ്രാഫർ കരുതിയത് അവർ തന്നോട് ഒരു തമാശ പറയുകയാണെന്നാണ്. എന്നാൽ പിന്നീട് അവൾ ഗൗരവമുള്ളയാളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ ആദരവോടെ നിരസിച്ചുവെന്നും പറയുന്നു.
എന്നാൽ, ഫോട്ടോഗ്രാഫർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. പ്രശ്‌നം ചർച്ച ചെയ്യാൻ നേരിട്ട് കാണാനും യുവതി അഭ്യർത്ഥിച്ചെങ്കിലും ഫോട്ടോഗ്രാഫർ വേണ്ടെന്ന് പറയുകയും അഭിഭാഷകരോട് തന്നെ ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

