ചൈനീസ് അംബാസിഡർ താമസിച്ച പാക് ഹോട്ടലിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടു
text_fieldsലാഹോർ: പാകിസ്താനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിന് സമീപമുണ്ടായ സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി 10.20ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. 12 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെട്ടതായാണ് വിവരം.
ആഡംബര ഹോട്ടലായ സെർനായിലാണ് സ്ഫോടനമുണ്ടായത്. നാല് പേർ കൊല്ലപ്പെട്ടുവെന്നും 12 പേർക്ക് പരിക്കേറ്റുവെന്നും പാകിസ്താൻ ഇന്റീരിയർ മിനിസ്റ്റർ ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, സ്ഫോടനം നടക്കുേമ്പാൾ ചൈനീസ് അംബാസിഡർ ഹോട്ടലിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അംബാസിഡറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹോട്ടലിൽ താമസിച്ചിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

