ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ അനധികൃതമായി കടന്ന് രേഖകൾ കടത്താൻ ശ്രമം; അഞ്ച് ചൈനീസ് പൗരന്മാർ പിടിയിൽ
text_fieldsബാങ്കോക്ക്: ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽ അനധികൃതമായി കടന്ന് രേഖകൾ എടുക്കാൻ ശ്രമിച്ച അഞ്ച് ചൈനീസ് പൗരന്മാർ പിടിയിൽ.
പ്രവേശനം നിരോധിച്ച മേഖലയിൽ കടന്ന് നിർണായക രേഖകളായ കെട്ടിടത്തിന്‍റെ ബ്ലൂപ്രിന്‍റും മറ്റ് രേഖകളും കടത്താൽ ശ്രമിച്ചെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം നിലംപരിശായിരുന്നു. തുടർന്ന് ഈ മേഖല ദുരന്തബാധിതമായി പ്രഖ്യാപിക്കുകയും പ്രവേശനം നിരോധിക്കുകയും ചെയ്തു. അനുമതിയില്ലാതെയാണ് ചൈനീസ് പൗരന്മാർ ഇവിടെ പ്രവേശിച്ചത്. രേഖകൾ കടത്താൻ ശ്രമിക്കുന്നതു കണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.
നിർമാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങുണ്ടായിരുന്നെങ്കിലും ഇതുപോലെ മറ്റൊരു കെട്ടിടവും ബാങ്കോക്കിൽ തകർച്ച സംഭവിച്ചിട്ടില്ല. അതുകൊണ്ട് നിർമാണത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് നിഗമനം.
തായ്‌ലൻഡിന്റെ സ്റ്റേറ്റ് ഓഡിറ്റ് ഓഫിസിന്‍റെയാണ് കെട്ടിടം. സംഭവത്തിൽ തായ്‍ലൻഡ് ഉപപ്രധാനമന്ത്രി അനുടിൻ ചാൺവിരാകുൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

