Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്​വാനിൽ ട്രെയിൻ...

തായ്​വാനിൽ ട്രെയിൻ പാളം തെറ്റി 48 മരണം

text_fields
bookmark_border
Taiwan train derailed
cancel

ഹു​ലി​യാ​ൻ: താ​യ്​​വാ​നി​ലെ തു​ര​ങ്ക​ത്തി​ൽ ട്രെ​യി​ൻ പാ​ളം​തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 48 യാ​ത്ര​ക്കാ​ർ മ​രി​ച്ചു. 66 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രി​ൽ നി​ര​വ​ധി പേ​ർ തു​ര​ങ്ക​ത്തി​ന​ക​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.


കി​ഴ​ക്ക​ൻ താ​യ്​​വാ​നി​ലെ ഹു​ലി​യാ​നി​ൽ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.28നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 400ല​ധി​കം യാ​ത്ര​ക്കാ​രു​മാ​യി താ​യ്​​പേ​യി​ൽ​നി​ന്ന്​ താ​യ്തൂ​ങ്ങി​ലേ​ക്ക് പോ​ക​വെ ട​ണ​ലി​ന് സ​മീ​പ​ത്തു​വെ​ച്ച് ട്ര​ക്കി​ൽ ഇ​ടി​ച്ചാ​ണ് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​ത്. പാ​ള​ത്തി​ൽ​നി​ന്ന് അ​ക​ന്നു​മാ​റി​യ നാ​ലു ക​മ്പാ​ർ​ട്ടു​മെൻറു​ക​ൾ ട​ണ​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ക​മ്പാ​ർ​ട്ടു​മെൻറു​ക​ളു​ടെ വാ​തി​ൽ ത​ക​ർ​ത്താ​ണ് പ​രി​ക്കേ​റ്റ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.


അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന എ​ൻ​ജി​നീ​യ​റി​ങ് ടീ​മി‍െൻറ ട്ര​ക്കി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി താ​യ്​​വാ​ൻ റെ​യി​ൽ​വേ അ​റി​യി​ച്ചു. കി​ഴ​ക്ക​ൻ താ​യ്‌​വാ​നി​ലെ പ്ര​സി​ദ്ധ​മാ​യ ടാ​രോ​കോ ജോ​ർ​ജി​ന് അ​ടു​ത്തു​ള്ള മ​നോ​ഹ​ര​മാ​യ പ​ട്ട​ണ​മാ​ണ് ഹു​ലി​യാ​ൻ. വാ​രാ​ന്ത്യ​മാ​ഘോ​ഷി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളാ​ണ് ട്രെ​യി​നി​ല്‍ ഭൂ​രി​പ​ക്ഷ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train ACCIDENTtrain derailedTaiwan train derailed
News Summary - 36 people were reported killed after a packed train derailed in a tunnel in eastern Taiwan
Next Story