Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുക്രെയ്ൻ സൈനിക...

യുക്രെയ്ൻ സൈനിക കേന്ദ്രത്തിന് നേരെ റഷ്യൻ വ്യോമാക്രമണം; 35 പേർ ​കൊല്ലപ്പെട്ടു

text_fields
bookmark_border
യുക്രെയ്ൻ സൈനിക കേന്ദ്രത്തിന് നേരെ റഷ്യൻ വ്യോമാക്രമണം; 35 പേർ ​കൊല്ലപ്പെട്ടു
cancel

കിയവ്: യുക്രെയ്ൻ സൈനിക കേന്ദ്രത്തിന് നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 134 പേർക്ക് പരിക്കേറ്റു. ലീവ് നഗരത്തിന് സമീപത്തെ എയർബേസിലാണ് വ്യോമാക്രമണമുണ്ടായത്. ഈ മേഖലയിൽ റഷ്യ ആക്രമണങ്ങൾ തുടരുകയാണ്.

പ്രതിരോധ മന്ത്രി ഒലിക്സി റെസിൻകോവും ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്. ലീവ് നഗരത്തിന് സമീപത്തെ വിദേശനിരീക്ഷകർ ജോലി ചെയ്യുന്ന സെന്ററിന് നേരെ റഷ്യ ആക്രമണം നടത്തിയെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. റഷ്യയുടെ ആക്രമണത്തിൽ ഉടൻ നടപടി വേണം. വ്യോമപാത അടക്കാൻ തയാറാകണമെന്ന് നാറ്റേയോട് വീണ്ടും അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്നിന്റെ കൂടുതൽ പ്രദേശത്തേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുകയാണ്. പോളണ്ടുമായി അതിർത്തി പങ്കിടുന്ന യു​ക്രെയ്ൻ പ്രദേശത്തും റഷ്യ ആക്രമണം തുടരുകയാണ്. തുറമുഖ നഗരമായി മരിയുപോളിലും റഷ്യ ആക്രമണം നടത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Russia Ukraine crisis
News Summary - 35 killed, 134 injured in Russian air strike at Ukraine military base
Next Story