Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബം​ഗ്ലാ​ദേ​ശി​ൽ...

ബം​ഗ്ലാ​ദേ​ശി​ൽ മൂ​ന്നു​നി​ല ബോ​ട്ടി​ന്​ തീ​പി​ടി​ച്ച്​ 40 മ​ര​ണം

text_fields
bookmark_border
bangladesh boat fire
cancel

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ 800 യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ച മൂ​ന്നു നി​ല​ക​ളു​ള്ള ഒ​ബി​ജാ​ൻ ബോ​ട്ടി​ന്​ തീ​പി​ടി​ച്ച്​ 40 പേ​ർ മ​രി​ച്ചു. 150ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തെ​ക്ക​ൻ ബം​ഗ്ലാ​ദേ​ശി​ലെ സു​ഗ​ന്ധ ന​ദി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യാ​ണ്​ അ​പ​ക​ടം. 32 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ബോ​ട്ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യ ചി​ല​ർ മു​ങ്ങി​മ​രി​ച്ചു.

മ​ര​ണ​സം​ഖ്യ ഉ​യ​രാ​നി​ട​യു​ണ്ട്​. ബം​ഗ്ലാ​ദേ​ശി​ൽ നേ​ര​ത്തേ​യും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ​മ​യ​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​തും ക​പ്പ​ൽ​ശാ​ല​ക​ളി​ൽ മ​തി​യാ​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ യാ​ത്ര​ക്കാ​രി​ലേ​റെ​യും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തും അ​പ​ക​ട​തീ​വ്ര​ത വ​ർ​ധി​പ്പി​ച്ചു. അ​മി​ത​മാ​യി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ബോ​ട്ട​പ​ക​ട​ങ്ങ​ൾ​ക്ക്​ ഇ​ട​യാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshboat fire
News Summary - 32 Dead In Bangladesh As Packed Ferry Catches Fire
Next Story