ഇസ്രാേയലിൽനിന്ന് 31, ഇറാനിൽനിന്ന് 14 മലയാളികളെ ഒഴിപ്പിച്ചു
text_fieldsന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ ദൗത്യമായ ‘ഓപറേഷൻ സിന്ധു’ചൊവ്വാഴ്ചയും തുടർന്നു. ഇസ്രായേലിൽ നിന്നും ഇന്ത്യക്കാരുമായി വന്ന മൂന്ന് വിമാനങ്ങളിൽ 31 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഇറാനിൽ നിന്ന് 14 പേരുമെത്തി. ഇറാനിൽനിന്ന് ചൊവ്വാഴ്ച മടങ്ങിയെത്തിയവരിൽ 12ഉം വിദ്യാർഥികളാണ്. ഇറാനിലെ കെർമാൻ യൂനിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ മെഡിക്കൽ വിദ്യാർഥികളായ കോട്ടയം ഈരാറ്റുപേട്ട സ്വദേശി അഫ്നാൻ ഷെറിൻ, എറണാകുളം നോർത്ത് പറവൂരിലെ മുഹമ്മദ് ഷഹബാസ്, മലപ്പുറം പാണ്ടിക്കാട്ടെ ആശിഫ മുഹമ്മദ്, അഷറഫ് കോരോത്ത്, കോട്ടക്കൽ ആയിഷ, ഫെബിൻ മച്ചിൻചേരിതുമ്പിൽ, കോട്ടക്കൽ ഫർസാന മച്ചിൻചേരി, പെരിന്തൽമണ്ണ മുഫ്ലിഹ പടുവൻപാടൻ, മഞ്ചേരിയിലെ വി. ജിംഷ, കോഴിക്കോട് കൊയിലാണ്ടിയിലെ ഫാത്തിമ ഹന്ന പാണോളി, റെനാ ഫാത്തിമ, കാരപ്പറമ്പ് സ്വദേശി കെ.കെ. സന, കാസർകോട് വിദ്യാനഗറിലെ ഫാത്തിമ ഫിദ ഷെറിൻ, കാസർകോട് നായന്മാർ മൂലയിലെ നസ്രാ ഫാത്തിമ എന്നിവരാണ് ചൊവ്വാഴ്ച പുലർച്ചെ ഡൽഹിയിലെത്തിയത്. ഇറാനിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി സന്തോഷ് കുമാറും തൃശൂർ സ്വദേശി യൂസഫലി റാഹിം മരയ്ക്കാർ അലിയും ഇതേ വിമാനത്തിലെത്തി. ഇവർ ഡൽഹിയിൽനിന്ന് വിമാന മാർഗം കേരളത്തിലേക്ക് മടങ്ങി. കോഴിക്കോട് കൊയിലാണ്ടിയിലെ ബ്രിൻറു എ. പ്രശാന്തും ഇറാനിൽ നിന്ന് എത്തി.
ഇസ്രായേലിൽ നിന്ന് എത്തിയ മലയാളികൾ: പാല സ്വദേശി ലിറ്റോ ജോസ്, ഭാര്യ പോസ്റ്റ് ഡോക്ടറൽ ഗവേഷണ വിദ്യാർഥിനി രേഷ്മ ജോസ്, മകൻ ജോഷ്വാ ഇമ്മാനുവേൽ ജോസ്, സജിത് കുമാർ (കണ്ണൂർ),അതുൽ കൃഷ്ണൻ (തൃശൂർ), ഷൺമുഖരാജൻ (ഇടുക്കി), ഭാര്യ ശരണ്യ, ഉമേഷ് കെ.പി (മലപ്പുറം), മായ മോൾ വി.ബി (മൂലമറ്റം), ഗായത്രീ ദേവി സലില (തിരുവല്ല), വിഷ്ണുപ്രസാദ് (കോഴിക്കോട്), ജോബിൻ ജോസ്(കോട്ടയം), തൃശൂർ സ്വദേശികളായ ജോയൽ ജയ്സൺ, ഡെന്നീസ് ജോസ്, മനു മന്നാട്ടിൽ, ഫ്ലാവിയ പഴയാറ്റിൽ, മലപ്പുറം സ്വദേശികളായ ശരത് ശങ്കർ, ഐശ്വര്യ പത്മ ദാസ്, ശിശിര മാമ്പ്രംകുന്നത്ത്, എറണാകുളം സ്വദേശികളായ ലക്ഷ്മി പ്രിയ, അശ്വതി അനിൽ കുമാർ, ജസ്റ്റിൻ ജോർജ്, ഏലിയാമ്മ മലയപ്പള്ളിൽ തോമസ് (മാനന്തവാടി), സുജിത് രാജൻ (കൊല്ലം), നിള നന്ദ (പാലക്കാട്), തിരുവനന്തപുരം സ്വദേശി അർജുൻ ചന്ദ്രമോഹനൻ, ഭാര്യ കൃഷ്ണപ്രിയ, പി.ആർ.രാജേഷ് (പത്തനംതിട്ട), അക്ഷയ് പുറവങ്കര (കണ്ണൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

