Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ മരിച്ചത്​​ 3000 നഴ്​സുമാർ; നിരവധിപേർ തൊഴിൽ ഉപേക്ഷിക്കുമെന്നും ഐ.സി.എൻ

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ മരിച്ചത്​​ 3000 നഴ്​സുമാർ; നിരവധിപേർ തൊഴിൽ ഉപേക്ഷിക്കുമെന്നും ഐ.സി.എൻ
cancel

മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതൽ കോവിഡ്​ 19 ബാധിച്ച്​ 60 രാജ്യങ്ങളിൽ നിന്നായി കുറഞ്ഞത്​ 3,000 നഴ്​സുമാർ മരണമടഞ്ഞതായി നഴ്​സുമാരുടെ അന്താരാഷ്​ട്ര കൗൺസിൽ (ഐ.സി.എൻ) അറിയിച്ചു. ഇക്കാരണങ്ങൾ കൊണ്ട്​ 2021ന്‍റെ പകുതി മുതൽ നഴ്​സിങ്​ ജോലിയിൽ നിന്നും ആളുകളുടെ വലിയ കൊഴിഞ്ഞുപോക്ക്​ പ്രതീക്ഷിക്കാമെന്നും ഐ.സി.എൻ മുന്നറിയിപ്പ്​ നൽകുന്നു.

കോവിഡ്​ മഹാമാരിക്ക്​ പിന്നാലെ നഴ്​സുമാർ ഒന്നടങ്കം വലിയ രീതിയിലുള്ള പ്രയാസത്തിലൂടെ കടന്നുപോകേണ്ട സാഹചര്യമുണ്ടായെന്നും അവർ കൂട്ടിച്ചേർത്തു. മാനസിക പിരിമുറുക്കവും തൊഴിലുമായി ബന്ധപ്പെട്ട മറ്റ്​ സമ്മർദ്ദങ്ങളും കാരണം ലക്ഷക്കണക്കിന്​ നഴ്​സുമാർ തൊഴിൽ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ, പരിചയസമ്പന്നരായ കുറച്ച്​ നഴ്​സുമാർ മാത്രം ഈ മേഖലയിൽ അവശേഷിക്കുന്നതിലേക്ക്​ നയിക്കുമെന്നും ഐ.സി.എൻ വ്യക്​തമാക്കി.

ആഗോളതലത്തിൽ നഴ്​സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി കൂടുതൽ പുതിയ നഴ്​സുമാരെ പരിശീലിപ്പിക്കുന്നതിനും നിലവിലുള്ളവരെ തൊഴിലിൽ തുടരാൻ പ്രോത്സാഹിപ്പിക്കാൻ മികച്ച ശമ്പള പാക്കേജിനും വേണ്ടി സർക്കാരുകൾ വലിയ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും ഐ.സി.എൻ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursescoronavirus
News Summary - 3000 nurses killed by coronavirus exodus looming says ICN
Next Story