Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനലിലൂടെ മുറ്റത്ത് വീണ മൂന്നുവയസുകാരനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി

text_fields
bookmark_border
dog
cancel
camera_alt

Representational Image

ന്യൂജേഴ്സി: ജനലിലൂടെ മുറ്റത്തേക്ക് വീണ മൂന്നുവയസുകാരനെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ മരിച്ചു. യു.എസിലെ ന്യൂജേഴ്സി സംസ്ഥാനത്തെ എലിസബത്ത് സിറ്റിയിലാണ് സംഭവം.

ബുധനാഴ്ച വൈകീട്ടാണ് ദാരുണ സംഭവം നടന്നത്. വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസ്സുകാരന്‍ പിറകു വശത്തെ ജനാലയില്‍ കൂടി താഴേക്ക് വീഴുകയായിരുന്നു. വീട്ടുമുറ്റത്തുണ്ടായിരുന്ന നായ്ക്കള്‍ താഴേക്ക് വീണ കുട്ടിയെ മാരകമായി കടിച്ചു പരിക്കേല്‍പ്പിച്ചു. അമ്മ ഓടിയെത്തിയാണ് നായ്ക്കളെ പിന്തിരിപ്പിച്ചത്. ഉടൻ പൊലീസ് എത്തി കുട്ടിയെ ട്രിനിറ്റാഡ് റീജിയണല്‍ മെഡിക്കല്‍ സെന്‍ററില്‍ എത്തിച്ചുവെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ കുട്ടി മരിച്ചതായി പൊലീസ് അറിയിച്ചു.

നായ്ക്കളെ പിടികൂടി കൂട്ടിലാക്കിയിട്ടുണ്ടെന്നും ഇവയെ ദയാവധത്തിന് വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു. നായ്ക്കൾ മുമ്പും അക്രമസ്വഭാവം കാണിക്കാറുണ്ടായിരുന്നെന്ന് അയൽക്കാർ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3-Year-Old Viciously Killed By Family Dogs After Falling From Window
Next Story