Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ അതിർത്തി...

ഇസ്രായേൽ അതിർത്തി അടച്ചു; മൂന്നുവയസുകാരിക്ക്​  മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടിവന്നത്​ ആറ്​മാസം

text_fields
bookmark_border
ഇസ്രായേൽ അതിർത്തി അടച്ചു; മൂന്നുവയസുകാരിക്ക്​  മാതാപിതാക്കളെ പിരിഞ്ഞിരിക്കേണ്ടിവന്നത്​ ആറ്​മാസം
cancel

ജറൂസലം: അമ്മൂമ്മയെ കാണാനും അവധി ആഘോഷിക്കാനും കഴിഞ്ഞ ജനുവരിയിൽ പുറപ്പെടുമ്പാൾ മൂന്നുവയസുകാരിയായ മെലാനിയയും മാതാപിതാക്കളും  ഒരിക്കലും കരുതിയിരുന്നില്ല, കാര്യങ്ങൾ ഇങ്ങിനെയൊക്കെ ആകുമെന്ന്​. കുഞ്ഞ്​ പ്രായത്തിൽ മെലാനിയക്ക്​ പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടിവന്നത്​ ആറ്​ മാസമാണ്​.

ഉക്രെയിനിൽ നിന്ന്​ ഇസ്രായേലിലേക്ക്​ കുടിയേറിയവരാണ്​ മെലാനിയയുടെ കുടുംബം. കോവിഡ്​ രൂക്ഷമാകുന്നതിനുമുമ്പാണ്​ അവൾ അമ്മൂമ്മയെ കാണാൻ തലസ്​ഥാനമായ കീവിലേക്ക്​ പറന്നത്​. ഇതിനിടയിൽ കാര്യങ്ങൾ കീഴ്​മേൽ മറിയുകയും രാജ്യത്ത്​ ലോക്​ഡൗൺ പ്രഖ്യാപിക്കുകയും ചെയ്​തെന്ന്​ മെലാനിയയുടെ മാതാവ്​ എലോണ പറയുന്നു. പിന്നീട്​ അതിർത്തി തുറക്കുകയും വിമാന സർവീസ്​ ആരംഭിക്കുകയും ചെയ്​തെങ്കിലും മെലാനിയയെ തിരികെയെത്തിക്കാനായില്ല.

ഇസ്രായേൽ സ്വന്തം പൗരന്മാരെ മാത്രമാണ്​ രാജ്യത്തേക്ക്​ പ്രവേശിപ്പിച്ചിരുന്നത്​. മെലാനിയ ഇസ്രായേൽ പൗരയാണെങ്കിലും അമ്മൂമ്മക്ക്​ ഇങ്ങോ​േട്ടക്ക്​ വരാൻ കഴിയില്ലായിരുന്നു. മൈനറായതിനാൽ വിമാന കമ്പനികൾ കുട്ടിയെ ഒറ്റക്ക്​ കൊണ്ടുവരാനും തയ്യാറായില്ല. പിന്നൊരു മാർഗം എലോണയും ഭർത്താവും ഉക്രെയിനിലേക്ക്​ പോയി കുട്ടിയെ കൂട്ടിക്കൊണ്ട്​വരികയായിരുന്നു. ​

എന്നാലതിനുള്ള സാമ്പത്തികം അവർക്ക്​ ഉണ്ടായിരുന്നില്ല. ​ഇസ്രായേലിൽ തൊഴിലില്ലായ്​മ രൂക്ഷമാണ്​. മറ്റൊരു രാജ്യത്ത്​ പോയി തിരിച്ചുവരു​​േമ്പാൾ നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നതിനാൽ അക്കാലയളവിൽ ജോലി ചെയ്യാനും സാധിക്കില്ല. ഇത്തരം പ്രതിസന്ധികൾ രൂക്ഷമായതിനാൽ മെലാനിയ അമ്മൂമ്മയോടൊപ്പം തുടരുകയായിരുന്നു.

അവസാനം ഇവരു​െട രക്ഷ​െക്കത്തിയത്​ ഒരു വിമാന കമ്പനിയാണ്​. കുട്ടിയെ ഒറ്റക്ക്​ യാത്ര ചെയ്യാൻ ഇസ്രഎയർ എന്ന കമ്പനി അനുവദിക്കുകയായിരുന്നു. കുട്ടിയെ അനുഗമിക്കാനുള്ള ഒരാളെ സൗജനയമായി എയർലൈൻ കമ്പനി ഏർപ്പാടാക്കുകയും ചെയ്​തു. അങ്ങിനെ മെലാനിയ തിരികെ ഇസ്രായേലിലേക്ക്​ പറന്നു.

‘ഇത്രയും കാലത്തെ ബുദ്ധിമുട്ടുകൾക്കുശേഷം ഇപ്പോൾ ഞങ്ങൾ വളരെ സന്തോഷത്തിലാണ്’-മെലാനിയയെ വിമാനത്താവളത്തിൽ സ്വീകരിച്ചശേഷം എലോണ​ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIsraelCovid 19
News Summary - 3-Year-Old Returns To Israel After 6 Months COVID-19 Exile
Next Story