ലാസ് വെഗാസ് സർവകലാശാലയിൽ വെടിവെപ്പ്: മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsവാഷിംഗ്ടൺ: അമേരിക്കയിലെ ലാസ് വെഗാസിലെ നെവാദ സർവകലാശാല കാമ്പസില്‍ ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് ഒന്നോടെയാണ് സംഭവം. കാമ്പസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ലാസ് വെഗാസ് മെട്രോപോളിറ്റന്‍ പൊലീസ് അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു. സര്‍വകലാശാലക്കകത്തെ കെട്ടിടങ്ങള്‍ ഓരോന്നായി പൊലീസ് ഒഴിപ്പിച്ചതിനെത്തുടര്‍ന്ന് ആളുകളോട് സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാന്‍ സര്‍വകലാശാല അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വെടിവെപ്പ് നടന്ന സാഹചര്യത്തിൽ പ്രദേശത്തെ സർവകലാശാലകൾ ദിവസം മുഴുവൻ അടച്ചിടുകയും അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങൾ നിർത്തിയിരിക്കുകയും ചെയ്തതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
2017-ൽ ഒരു സംഗീതോത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ 60 പേർ കൊല്ലപ്പെട്ടതോടെ, അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വെടിവയ്പ്പിെൻറ വേദി കൂടിയായിരുന്നു ഈ നഗരം. ഈ വർഷം രാജ്യത്ത് 600-ലധികം കൂട്ട വെടിവപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

