Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്‍ലൻഡിൽ സ്കൂളിൽ...

തായ്‍ലൻഡിൽ സ്കൂളിൽ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
Thailand school shooting
cancel
Listen to this Article

ബാങ്കോക്ക്: തായ്‍ലൻഡിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. അക്രമിയെന്ന് സംശയിക്കുന്ന 18കാരനെ വെടിവച്ച് കീഴ്പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് ഹാറ്റ് യായ് ജില്ലയിലെ സ്കൂളിൽ വെടിവെപ്പുണ്ടായത്.

അക്രമിയെ പിടികൂടിയെന്നും ഇയാൾ ബന്ദികളാക്കിയ അധ്യാപകരെയും വിദ്യാർഥികളെയും മോചിപ്പിച്ചുവെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. സ്കൂളിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൽ ഒരു അധ്യാപകനും വിദ്യാർഥിക്കും വെടിയേറ്റതായാണ് പ്രാഥമിക വിവരം.

സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂൾ കെട്ടിടത്തിനടുത്തേക്ക് നീങ്ങുന്നതിന്‍റെയും വിദ്യാർഥികൾ ഇറങ്ങി ഓടുന്നതിന്‍റെയും വ്യത്യസ്ത വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandschool shootingLatest News
News Summary - 3 injured in Thailand school shooting
Next Story