മ്യാൻമറിൽ ബുദ്ധസന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റ് മരിച്ചു
text_fieldsനായ്പിഡോ: മ്യാന്മറിന്റെ മധ്യ മേഖലയിൽ മൂന്ന് ബുദ്ധസന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചു. ഇത് സൈനിക ഭരണകൂടത്തിന്റെ സിവിലിയൻ കൂട്ടക്കൊലയാണെന്ന് വിമതസംഘടനകൾ ആരോപിച്ചു. ദക്ഷിണ ഷാനിലെ പിൻലോങ് മേഖലയിൽ വിമത പോരാളികളുമായി സംഘട്ടനമുണ്ടായതായി സൈനിക ഭരണകൂട വക്താവ് സോ മിൻ ടുൻ അറിയിച്ചു.
ജനങ്ങളുടെ സുരക്ഷക്കായി സൈന്യം മേഖലയിൽ എത്തിയപ്പോൾ കറേന്നി ഡിഫൻസ് ഫോഴ്സ് അടക്കം വിമത സംഘടനകൾ ആയുധവുമായി പ്രവേശിച്ചു. തീവ്രവാദി സംഘടനകളുടെ വെടിവെപ്പിലാണ് ഗ്രാമവാസികൾ കൊല്ലപ്പെട്ടതെന്ന് സേന വക്താവ് പറഞ്ഞു. അതേസമയം, തങ്ങൾ എത്തിയപ്പോൾ തന്നെ മൃതദേഹം കണ്ടെന്നാണ് കെ.എൻ.ഡി.എഫ്, കെ.ആർ.യു തുടങ്ങിയ സംഘടനകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

