Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഓജോബോർഡ് കളിച്ച്...

ഓജോബോർഡ് കളിച്ച് പരിഭ്രാന്തരായി ബോധംകെട്ടുവീണു, 28 വിദ്യാർഥിനികൾ ആശുപത്രിയിൽ

text_fields
bookmark_border
28 female students are in hospital after playing ojoboard and fainting
cancel

കൊളംബിയ: കൊളംബിയയിലെ ഗേൾസ് സ്കൂളിൽ ഓജോബോർഡ് കളിക്കിടെ ഭയന്ന് തളർന്നുവീണ 28 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓജോബോർഡ് കളിച്ച് കുട്ടികൾ പരിഭ്രാന്തിയിലാവുകയും ബോധരഹിതാരാവുകയുമായിരുന്നു.

പാസ്തോ നഗരത്തിലെ ഗലേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിനികളാണ് എല്ലാവരും. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടികളുടെ നിലവിലെ അവസ്ഥ ഇതുവരെ പരസ്യമാക്കിയിട്ടില്ല.

വിദ്യാർഥിനികളെ പോലെ മാതാപിതാക്കളും സംഭവത്തിൽ പരിഭ്രാന്തിയിലാണ്. സ്കൂൾ അധികൃതർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. സ്കൂളിൽ നടക്കുന്ന ഇത്തരം പ്രവർത്തികൾ തടയാൻ സ്കൂൾ അധികൃതർക്ക് കഴിയാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും മാതാപിതാക്കൾ പ്രതികരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:28 female studentsojoboard
News Summary - 28 female students are in hospital after playing ojoboard and fainting
Next Story