Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലണ്ടനിൽ 26കാരനായ ഇന്ത്യൻ പൗരനെ കുത്തികൊന്നു; പ്രതി ആരെന്ന് അവ്യക്തം
text_fieldsbookmark_border
ലണ്ടൻ: വെസ്റ്റ് ലണ്ടനിലെ സൗത്ത് ഹാളിൽ 26കാരനായ ഇന്ത്യൻ വംശജൻ കുത്തേറ്റു മരിച്ചു. 30കാരനായ മറ്റൊരാൾക്കും കുത്തേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഞ്ചാബുകാരനായ ഗുർബജ് സിങാണ് ലണ്ടനിൽ കൊല്ലപ്പെട്ടത്.
ലണ്ടൻ ആംബുലൻസ് സർവീസിൽ നിന്ന് ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോളാണ് രണ്ടുപേരെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും 26കാരനായ യുവാവ് മരിക്കുകയായിരുന്നു. അന്വേഷണത്തിന്‍റെ ആദ്യ ഘട്ടത്തിൽ 20 പേരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തെങ്കിലും പലരെയും പൊലീസ് ഇതിനകം വിട്ടയച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

