Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ്രീസിൽ ട്രെയിനുകൾ...

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 മരണം; 85 പേർക്ക് പരിക്ക്

text_fields
bookmark_border
26 dead, 85 injured as two trains collide in Greece
cancel

ഏഥൻസ്: ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 26 പേർ മരിച്ചു. 85 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച അർധരാത്രിയോടെ ടെമ്പെയിൽ ലാറിസ്സക്ക് സമീപമാണ് അപകടമുണ്ടായത്. പാസഞ്ചർ ട്രെയിനും കാർഗോ ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു.

350 ഓളം യാത്രക്കാർ പാസഞ്ചർ ട്രെയിനിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഇതിൽ 250 പേരെ രക്ഷപ്പെടുത്തിയതായി തെസ്സലി ഗവർണർ കോൺസ്റ്റാന്റിനോസ് അഗോറസ്റ്റോസ് പറഞ്ഞു. അപകടത്തെത്തുടർന്ന് നിരവധി കോച്ചുകൾ പാളം തെറ്റുകയും മൂന്ന് കോച്ചുകൾ കത്തിനശിക്കുകയും ചെയ്തു.

പാസഞ്ചർ ട്രെയിനിന്‍റെ ആദ്യ നാലു കോച്ചുകൾ പാളം തെറ്റിയിട്ടുണ്ട്, ആദ്യത്തെ രണ്ട് കൊച്ചുകൾ പൂർണ്ണമായും തകർന്നു -തെസ്സലി ഗവർണർ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GreeceTwo Trains Collide
News Summary - 26 dead, 85 injured as two trains collide in Greece
Next Story