Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എസിൽ ജിമ്മിൽ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
വാഷിങ്ടൺ: യു.എസിൽ ജിമ്മിൽ വെച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർഥി മരിച്ചു. വരുൺ രാജ് പുചയെന്ന 24കാരനാണ് മരിച്ചത്. യു.എസ് സ്റ്റേറ്റായ ഇന്ത്യാനയിലാണ് സംഭവമുണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിദ്യാർഥിയുടെ മരണം.
യു.എസിലെ വാൽപാർസിയോ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു വരുൺ. ഒക്ടോബർ 29ന് ജോർദാൻ അൻഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്. അക്രമത്തിന്റെ കാരണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
വരുണിന്റെ യൂനിവേഴ്സിറ്റിയാണ് മരണവിവരം അറിയിച്ചത്. അക്രമത്തിന് പിന്നാലെ പ്രതിയെ കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വരുൺ എം.എസ്.സി പഠനത്തിനായി യു.എസിലെത്തിയത്. അടുത്ത വർഷം പഠനം പൂർത്തിയാക്കി മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്.
Next Story

