Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൗറീഷ്യസ്​ എണ്ണക്കപ്പൽ...

മൗറീഷ്യസ്​ എണ്ണക്കപ്പൽ ദുരന്തം: തീരത്ത്​ കൂട്ടത്തോടെ ചത്തടിഞ്ഞ്​ ഡോൾഫിനുകൾ

text_fields
bookmark_border
മൗറീഷ്യസ്​ എണ്ണക്കപ്പൽ ദുരന്തം: തീരത്ത്​ കൂട്ടത്തോടെ ചത്തടിഞ്ഞ്​ ഡോൾഫിനുകൾ
cancel

അഡിസ് അബാബ: ജപ്പാനീസ്​ കപ്പൽ പവിഴപ​ുറ്റിൽ ഇടിച്ച്​ തകർന്നുണ്ടായ എണ്ണചോർച്ചയിൽ മൗറീഷ്യസ് കടൽത്തീരത്ത് കൂട്ടത്തോടെ ചത്തടിഞ്ഞ്​ ഡോൾഫിനുകൾ. വ്യാഴാഴ്​ച ഏഴ് ഡോൾഫിനുകളുടെ ജഡമാണ്​ തീരത്തടിഞ്ഞത്​്​. എണ്ണ ചോർച്ചക്ക്​ പിന്നാലെ 17 ഡോൾഫിനുകളെ അഴുകിയ നിലയിൽ കണ്ടെത്തിയിരുന്നു.

ബുധനാഴ്ച കണ്ടെത്തിയ 17 ഡോൾഫിനുകളിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൻെറ റിപ്പോർട്ട്​ ലഭിച്ചിട്ടില്ല. ഇതിന്​ ശേഷം മാത്രമേ ഡോൾഫിനുകൾ കൂട്ടമായി ചത്തൊടുങ്ങിയതി​െൻറ കാരണം പറയാൻ കഴിയൂയെന്ന്​ ഫിഷറീസ്​ മന്ത്രാലയം ഉദ്യോഗസ്ഥൻ ജാസ്വിൻ സോക് പറഞ്ഞു.

"മരിച്ച ഡോൾഫിനുകളുടെ താടിയെല്ലിന് ചുറ്റും നിരവധി മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ ശരീരത്തിൽ എണ്ണയുടെ അംശം കണ്ടെത്താൻ കഴിഞ്ഞില്ല. പത്ത് വയസ്സിന് താഴെ പ്രായമുള്ള ഒന്ന്​ അവശനിലയിൽ കരക്കടിഞ്ഞിരുന്നു. അതിന്​ നീന്താൻ കഴിയുന്നുണ്ടായിരുന്നില്ല''.- ജാസ്വിൻ പറഞ്ഞു.

ജാപ്പനീസ് ഉടമസ്ഥതയിലുള്ള എം.വി വകാഷിയോ എന്ന എണ്ണകപ്പലാണ്​ മൗറീഷ്യസ്​ തീരത്തെ പവിഴപ്പുറ്റിലിടിച്ച്​ തകർന്നത്​. സംഭവത്തിന്​ ശേഷം ഒരാഴ്​ച കഴിഞ്ഞ്​ ​ ജൂലൈ 25 ഓടെയാണ്​ കപ്പലിൽ നിന്ന് എണ്ണ ഒഴുകാൻ തുടങ്ങിയത്​. പിന്നീട്​ കപ്പൽ രണ്ടായി മുറിയുകയും ചെയ്​തിരുന്നു.

ഡോൾഫിനുകളുടെ മരണകാരണവും എണ്ണ ചോർച്ചയുമായും തമ്മിൽ ബന്ധമുണ്ടോയെന്നറിയാൻ അടിയന്തര അന്വേഷണം നടത്തണമെന്ന്​ ഗ്രീൻപീസ് അടക്കമുള്ള അന്താരാഷ്​ട്ര സംഘടനകൾ മൗറീഷ്യസ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എണ്ണ ചോർച്ചയുടെ ആഘാതം വലുതായിരിക്കുമെന്നും വൻ പാരിസ്ഥിതിക ദുരന്തമുണ്ടാകുമെന്നും വിദഗ്​ധർ മുന്നറിയിപ്പ് നൽകിയിരുന്നു. 15 കിലോമീറ്റര്‍ പ്രദേശത്ത് ചോര്‍ച്ച ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇത്​ 38 തരം പവിഴപുറ്റും 78 ഇനം മത്സ്യങ്ങളും ഉള്ള ബ്ലൂ ബേ മറൈൻ പാർക്കിലേക്ക് നീങ്ങുകയാണെന്നും മൗറീഷ്യസ് മറൈൻ കൺസർവേഷൻ സൊസൈറ്റി അറിയിച്ചു. സംഭവം മൗറീഷ്യസിൻെറ വിനോദ സഞ്ചാരമേഖലയേയും ഇത് ബാധിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil ShipJapan ShipMauritius BeachDolphins
Next Story