ഒമാൻ കടലിടുക്കിൽ എണ്ണക്കപ്പലുകൾ കൂട്ടിയിടിച്ച് കത്തി; അപകടത്തിൽപെട്ടത് അമേരിക്കൻ കപ്പൽ
text_fieldsമസ്കത്ത്: ഒമാൻ കടലിടുക്കിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ചു. ഇതിനുപിന്നാലെ മൂന്ന് കപ്പലുകൾക്ക് തീപിടിച്ചു. തന്ത്രപ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്കിനടുത്തുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം സജീവമായെന്ന് യു.എ.ഇ നാഷനൽ ഗാർഡ് അറിയിച്ചു. ചിലരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കടലിൽനിന്ന് വലിയതോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ഈ അപകടത്തിന്റെ ദൃശ്യങ്ങൾതന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. എണ്ണ ടാങ്കറുകൾ കത്തുന്നത് ഇറാന്റെ തീരത്താണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഒരു കപ്പൽ കത്തുന്നത് യു.എ.ഇയിലെ ഖോർഫുഖാനിൽനിന്ന് 22 നോട്ടിക്കൽ മൈൽ മാറിയാണ്. ഈ തീപിടിത്തത്തിന് കപ്പലുകളുടെ കൂട്ടിയിടിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ചില മാധ്യമങ്ങൾ പറയുന്നു. തീപിടിത്ത കാരണം അന്വേഷണത്തിലാണ്.
‘അഡാലിൻ’ എന്ന എണ്ണ ടാങ്കറിൽനിന്നാണ് യു.എ.ഇ കോസ്റ്റ്ഗാർഡ് 24 പേരെ രക്ഷപ്പെടുത്തിത്. അപകടത്തിൽപെട്ട ‘ഫ്രണ്ട് ഈഗൾ’ എന്ന കപ്പലിൽ ഇറാഖിൽനിന്നുള്ള രണ്ട് ദശലക്ഷം അസംസ്കൃത എണ്ണയുണ്ട്. ഇത് ചൈനയിലെ ചൗഷാനിലേക്ക് പോവുകയാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ‘ഗ്ലോബൽ ഷിപ്പിങ് ഹോൾഡിങ് ലിമിറ്റഡി’ന്റെതാണ് ‘അഡാലിൻ’ കപ്പൽ. ഇതിൽ ചരക്കില്ല. ഇത് ഈജിപ്തിലെ സൂയസ് കനാലിലേക്ക് നീങ്ങുകയായിരുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധവുമായി തീപിടിത്തത്തിന് ബന്ധമില്ലെന്നാണ് ആദ്യ വിവരം.
കടലിൽ നിന്ന് വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് ഈ അപകടത്തിന്റെ ദൃശ്യങ്ങൾ തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. എണ്ണ ടാങ്കറുകൾ കത്തുന്നത് ഇറാന്റെ തീരത്താണെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. ഒരു കപ്പൽ കത്തുന്നത് യു.എ.ഇയിലെ ഖോർഫുഖാനിൽ നിന്ന് 22 നോട്ടിക്കൽ മൈൽ മാറിയാണ്. ഈ തീപിടിത്തത്തിന് കപ്പലുകളുടെ കൂട്ടിയിടിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിലും ഉറപ്പില്ലെന്ന് ചില മാധ്യമങ്ങൾ പറയുന്നു. തീപിടിത്ത കാരണം അന്വേഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

