റോഹിങ്ക്യൻ അഭയാർഥികൾക്ക് 23,000 ഡോളറിന്റെ സഹായം
text_fieldsനെസ്രീൻ അൽ റുബയ്യാൻ, ഡോ. നാസർ അൽ അജ്മി എന്നിവർ കരാറിൽ ഒപ്പുവെക്കുന്നു
കുവൈത്ത് സിറ്റി: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്ക് 23,000 ഡോളറിന്റെ സഹായം എത്തിക്കാൻ ഐക്യരാഷ്ട്രസഭ അഭയാർഥി സംഘടനയും (യു.എൻ.എച്ച്.സി.ആർ) കുവൈത്തിലെ ചാരിറ്റി സംഘടനയും കരാറിൽ ഒപ്പുവെച്ചു. യു.എൻ ഏജൻസി പ്രതിനിധി നെസ്രീൻ അൽ റുബയ്യാൻ, കുവൈത്ത് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി എന്നിവരാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്.
യു.എൻ.എച്ച്.സി.ആറിനെ ഗ്ലോബൽ ചാരിറ്റി അസോസിയേഷൻ ഫോർ ഡവലപ്‌മെന്റുമായി ബന്ധിപ്പിക്കുന്ന കരാറിലൂടെ ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥികൾക്കുള്ള സഹായം തുടരുകയാണ് ലക്ഷ്യമിടുന്നതെന്ന് കുവൈത്തിലെ യു.എൻ ഏജൻസി പ്രതിനിധി നെസ്രീൻ അൽ റുബയ്യാൻ പറഞ്ഞു.ലോകത്തെ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന ഒരു സമൂഹത്തെ സഹായിക്കാനുള്ള പൊതുവായ ആഗ്രഹത്തിലാണ് ഈ ഉദ്യമമെന്ന് കുവൈത്ത് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ ഡോ. നാസർ അൽ അജ്മി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

