Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​...

യു.എസ്​ തെരഞ്ഞെടുപ്പ്​: 2.2 മില്യൺ ഫേസ്​ബുക്ക്​ ഇൻസ്​റ്റഗ്രാം പരസ്യങ്ങൾ നിരസിക്കപ്പെട്ടു

text_fields
bookmark_border
യു.എസ്​ തെരഞ്ഞെടുപ്പ്​: 2.2 മില്യൺ ഫേസ്​ബുക്ക്​ ഇൻസ്​റ്റഗ്രാം പരസ്യങ്ങൾ നിരസിക്കപ്പെട്ടു
cancel

പാരീസ്​: യു.എസ്​ തെരഞ്ഞെടുപ്പ്​ അടുത്ത മാസം നടക്കാനിരിക്കെ ഫേസ്​ബുക്കിലും ഇൻസ്​റ്റാഗ്രാമിലുമായി 2.2 മില്യൺ പരസ്യങ്ങൾ നിരസിക്കപ്പെട്ടു. 120,000 പോസ്​റ്റുകളും നീക്കി. വോട്ടിങ്ങിനെ സ്വാധീനിക്കുന്നതാണെന്ന്​ വിലയിരുത്തിയാണ്​ നടപടി. ഫേസ്​ബുക്ക്​ വൈസ്​ പ്രസിഡൻറ്​ നിക്ക്​ ക്ലെഗാണ്​ ഇക്കാര്യം അറിയിച്ചത്​.

നിരവധി പോസ്​റ്റുകൾ വ്യാജമാണെന്ന്​ കണ്ടെത്തി അതിന്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്​തിട്ടുണ്ടെന്നും ഫേസ്​ബുക്ക്​ അറിയിച്ചു. 2016ൽ ഡോണൾഡ്​ ട്രംപ്​ വിജയിച്ച തെരഞ്ഞെടുപ്പിൽ ഫേസ്​ബുക്കിലൂടെ വോട്ടർമാരെ സ്വാധീനിക്കാനയി റഷ്യ ഇടപ്പെട്ടുവെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു.

2016 ബ്രിട്ടനിലെ ജനഹിത പരിശോധന സമയത്തും ഫേസ്​ബുക്കിനെതിരെ സമാന ആരോപണം ഉയർന്നിരുന്നു. ഫേസ്​ബുക്കിൽ സുരക്ഷയൊരുക്കാനായി 35,000ത്തോളം ജീവനക്കാരെയാണ്​ നിയോഗിച്ചിട്ടു​ള്ളതെന്ന്​ വൈസ്​ പ്രസിഡൻറ്​ ​ക്ലെഗ്​ പറഞ്ഞു. വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ 70ഓളം മാധ്യമ സ്ഥാപനങ്ങളുമായി കരാറൊപ്പിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസി​െൻറ സഹായത്തോടെ വ്യാജ അക്കൗണ്ടുകളിൽ നിന്നുള്ള കോടിക്കണക്കിന്​ പോസ്​റ്റുകൾ ഡിലീറ്റ്​ ചെയ്​തിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookadvertisementsInstagram
News Summary - 2.2 Million Facebook, Instagram Advertisements Rejected Ahead Of US Vote
Next Story