Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലിബിയയിൽ ബോട്ടപകടത്തിൽ 22 മാലി സ്വദേശികൾ മരിച്ചു

text_fields
bookmark_border
ലിബിയയിൽ ബോട്ടപകടത്തിൽ 22 മാലി സ്വദേശികൾ മരിച്ചു
cancel

ട്രിപളി: ലിബിയൻ തീരത്ത് ബോട്ട് അപകടത്തിൽ മൂന്നു കുട്ടികളടക്കം 22 മാലി സ്വദേശികൾ മരിച്ചു. 61 പേരെ ലിബിയൻ തീരസേനയുടെ സഹായത്തോടെ രക്ഷിച്ചു. 83 പേരാണ് കുടിയേറ്റ സംഘത്തിലുണ്ടായിരുന്നതെന്നും ഭൂരിഭാഗവും മാലി പൗരന്മാരാണെന്നും ഐക്യരാഷ്ട്രസഭയും മാലി സർക്കാറും അറിയിച്ചു. ജൂൺ 22 മുതൽ കപ്പലിൽ കുടുങ്ങിക്കിടന്ന 61 പേരെ കരയിൽ എത്തിച്ചതായി മാലി വിദേശകാര്യ മന്ത്രാലയവും യു.എൻ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും (ഐ.ഒ.എം) അറിയിച്ചു. മുങ്ങിയോ നിർജലീകരണം കാരണമോ ആണ് 22 പേർ മരിച്ചതെന്നും ഐ.ഒ.എം വക്താവ് സഫ സെഹ്‌ലി പറഞ്ഞു. യൂറോപ്പിലേക്കുള്ള കുടിയേറ്റ വഴിയായി മാറിയിരിക്കുകയാണ് ലിബിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 22 Malians died in boat accident in Libya
Next Story