Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈജിപ്തിൽ വാഹനാപകടത്തിൽ...

ഈജിപ്തിൽ വാഹനാപകടത്തിൽ 22 മരണം; 33 പേർക്ക് പരിക്ക്

text_fields
bookmark_border
ഈജിപ്തിൽ വാഹനാപകടത്തിൽ 22 മരണം; 33 പേർക്ക് പരിക്ക്
cancel
Listen to this Article

കെ​യ്റോ: ഈ​ജി​പ്തി​ലെ തെ​ക്ക​ൻ പ്ര​വി​ശ്യ​യാ​യ മി​നി​യ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 22 മ​ര​ണം. അ​പ​ക​ട​ത്തി​ൽ 33 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച പു​ല​​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.

കെ​യ്റോ​യി​ൽ​നി​ന്ന് 220 കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ലാ​വി ന​ഗ​ര​ത്തി​ലെ ഹൈ​വേ​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്ര​ക്കി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യെ​ത്തി​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ട്ര​ക്കി​ന്റെ ട​യ​റു​ക​ൾ മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ൽ ബ​സി​ന്റെ മു​ൻ​ഭാ​ഗ​വും ട്ര​ക്കി​ന്റെ പി​ൻ​ഭാ​ഗ​വും പാ​ടേ ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ മി​നി​യ​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ജ​നു​വ​രി​യി​ൽ സി​നാ​യ് പെ​നി​ൻ​സു​ല​യി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 16 പേ​ർ മ​രി​ക്കു​ക​യും 18 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​മി​ത വേ​ഗ​ത, മോ​ശം റോ​ഡു​ക​ൾ, ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യി​ലൂ​ടെ ഓ​രോ വ​ർ​ഷ​വും ഈ​ജി​പ്തി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ മ​രി​ക്കാ​റു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptRoad Accident
News Summary - 22 Dead in Bus Accident in Southern Egypt
Next Story