Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജാ​ഗ്ര​ത കു​റ​ഞ്ഞാ​ൽ...

ജാ​ഗ്ര​ത കു​റ​ഞ്ഞാ​ൽ 2021 ആ​ദ്യം യൂ​റോ​പ്പി​ൽ കോ​വി​ഡ്​ ആ​ഞ്ഞ​ടി​ക്കും; സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ു

text_fields
bookmark_border
ജാ​ഗ്ര​ത കു​റ​ഞ്ഞാ​ൽ 2021 ആ​ദ്യം യൂ​റോ​പ്പി​ൽ കോ​വി​ഡ്​ ആ​ഞ്ഞ​ടി​ക്കും; സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​ു
cancel

സൂ​റി​ച്ച്​: സ​ർ​ക്കാ​റു​ക​ൾ കൃ​ത്യ​മാ​യ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ​യൂ​റോ​പ്പി​ൽ 2021 ആ​ദ്യം കോ​വി​ഡി​െൻറ മൂ​ന്നാം​വ​ര​വു​ണ്ടാ​കു​മെ​ന്ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ കോ​വി​ഡ്​ കാ​ര്യ പ്രത്യേക ദൂതൻ ഡേ​വി​ഡ്​ ന​ബാ​റോ. മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡി​െൻറ ഒ​ന്നാം​വ​ര​വി​ന​ു​ശേ​ഷം, വേ​ന​ൽ​ക്കാ​ല​ത്ത്​ ആ​വ​ശ്യ​മാ​യ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​റു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ര​ണ്ടാം വ​ര​വാ​ണ്​ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന​ത്. അ​ത്​ നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ മൂ​ന്നാം വ​ര​വ്​ ഉ​റ​പ്പാ​ണ്. പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ൾ വീ​ണ്ടും ടൂ​റി​സ​ത്തി​ന്​ തു​റ​ന്നു​കൊ​ടു​ത്ത സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​​ ന​ട​പ​ടി​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ഇ​തു​വ​ഴി ആ ​രാ​ജ്യ​ത്ത്​ ഉ​യ​ർ​ന്ന രോ​ഗ-​മ​ര​ണ നി​ര​ക്കു​ണ്ടാ​കാം. കോ​വി​ഡി​നെ​തി​രെ ദ​ക്ഷി​ണ കൊ​റി​യ​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണ്. അ​വി​ടെ ഇ​പ്പോ​ൾ രോ​ഗ​വ്യാ​പ​നം കു​റ​വാ​ണ്.

വൈ​റ​സ്​ ബാ​ധ പൂ​ർ​ണ​മാ​യും ത​ട​യും​വി​ധ​മാ​ണ്​ ജ​ന​ങ്ങ​​ൾ പെ​രു​മാ​റു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ യൂ​റോ​പ്പി​െൻറ നി​ല​പാ​ട്​ ആ​ശാ​സ്യ​മ​ല്ലെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid europe
News Summary - covid Europe
Next Story