ഗസ്സക്ക് ജീവനേകി പ്രതിദിനം എത്തുക 200 ട്രക്കുകൾ
text_fieldsകൈറോ: ഖത്തർ മധ്യസ്ഥതയിൽ നിലവിൽവന്ന നാലുനാൾ വെടിനിർത്തലിന്റെ ഭാഗമായി ഈജിപ്തിൽനിന്ന് അവശ്യ വസ്തുക്കളുമായി ട്രക്കുകൾ റഫ അതിർത്തി കടന്നുതുടങ്ങി. ഭക്ഷണം, വെള്ളം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന്, മറ്റു സഹായങ്ങൾ എന്നിവക്ക് പുറമെ 1,30,000 ലിറ്റർ ഡീസൽ, നാലു ട്രക്ക് പ്രകൃതി വാതകം എന്നിവയുമാണ് ഓരോ ദിവസവും അതിർത്തി കടക്കുക.
അനുമതി ലഭിക്കുന്ന മുറക്ക് ഗസ്സയിലെത്തിക്കാനായി വൻ വാഹനവ്യൂഹമാണ് റഫ അതിർത്തിയിൽ നാളുകളായി കാത്തുകിടക്കുന്നത്. യു.എൻ, ഈജിപ്ത് കാർമികത്വത്തിൽ ദക്ഷിണ മേഖലയിലെ ജലശുദ്ധീകരണത്തിനാകും ഇന്ധനം പ്രധാനമായും ഉപയോഗിക്കുക. ഭക്ഷണ വിതരണം, ആശുപത്രി ജനറേറ്ററുകൾ, അഭയാർഥി കേന്ദ്രങ്ങൾ, മറ്റ് അവശ്യ സേവനകേന്ദ്രങ്ങൾ എന്നിവക്കായും ഇവ ഉപയോഗിക്കുമെന്ന് യു.എൻ അഭയാർഥി സംഘടന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

