പൊക്കമില്ലായ്മയാണ് എന്റെ പൊക്കം; ഉയരക്കുറവിന്റെ കാര്യത്തിൽ റെക്കോർഡിട്ട് ഇറാനിയൻ യുവാവ്
text_fieldsതെഹ്റാൻ: ലോകത്തിലെ ഏറ്റവും ചെറിയ മനുഷ്യൻ എന്ന റെക്കോർഡ് ഇറാനിയൻ യുവാവിന് സ്വന്തം. രണ്ടടി 1.6 ഇഞ്ചാണ് അതായത് 65.24 സെ.മി ആണ് അഫ്ഷിൻ ഇസ്മായിൽ ഖാദർസദേഹിന്റെ ഉയരം. 2002 ജൂലൈ 13നാണ് പടിഞ്ഞാറൻ അസർബൈജറാൻ പ്രവിശ്യയിൽ അഫ്ഷിൻ ജനിച്ചത്. കൊളംബിയക്കാരനായ എഡ്വിൻ നിനോ ഹെർണാണ്ടസിന്റെ(36) റെക്കോർഡാണ് തിരുത്തിയത്. 70.21 സെ.മി ആയിരുന്നു ഇദ്ദേഹത്തിന്റെ ഉയരം.
നേരിൽ കണ്ട് അളവ് രേഖപ്പെടുത്തി അഫ്ഷിന്റെ ഉയരം റെക്കോർഡ് ആണെന്ന്ഗ്വിന്നസ് വേൾഡ് റെക്കോർഡ്സ് ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് ആദ്യമായി രക്ഷിതാക്കൾക്കൊപ്പം സ്വന്തം നാടുവിട്ട് പുറത്തിറങ്ങുകയാണ് അഫ്ഷിൻ. ഇറാനിൽ നിന്ന് ദുബയിലേക്കാണ് കുടുംബത്തിന്റെ യാത്ര. 24 മണിക്കൂറിനിടെ മൂന്നുതവണയാണ് അധികൃതർ വലിപ്പം അളന്നത്. ഇതിന്റെ വിഡിയോ ഗ്വിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.
പൊക്കമില്ലായ്മയിൽ റെക്കോർഡിട്ഫ്ഷിൻ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബയിലെ ബുർജ് ഖലീഫയും കണ്ടു. വലിപ്പമില്ലാത്തതിന്റെ പേരിൽ സ്കൂളിൽ ബഹിഷ്കരണം നേരിട്ട അനുഭവവും ഉണ്ട് ഈ റെക്കോർഡുകാരന്. അതിനാൽ വീട്ടിലിരുന്നാണ് പഠിച്ചത്. ഏതാണ്ട് രണ്ട്-മൂന്ന് വയസുള്ള കുട്ടികളുടെ ഡ്രസ് മതി അഫ്ഷിന് ധരിക്കാൻ.
കുർദിഷ്, പേർഷ്യൻ ഭാഷകൾ നന്നായി സംസാരിക്കും ഇദ്ദേഹം. ജനിക്കുമ്പോൾ 700 ഗ്രാം ആയിരുന്നു ഭാരം. ഇപ്പോൾ 6.5 കി.ഗ്രാം ഉണ്ടാകും. കൈയിൽ കൊണ്ടുനടക്കാൻ പ്രയാസമാണെങ്കിലും മൊബൈൽ ഫോൺ ഉപയോഗവും നല്ല വശമാണ്. ദിവസത്തിന്റെ ഏറിയ പങ്കും കാർട്ടൂൺ കണ്ടാണ് സമയം ചെലവഴിക്കുന്നത്.
20 year old Iranian breaks world's shortest man record
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

