സാൻ ജോസ് ഗാലിയനടുത്ത് രണ്ട് കപ്പലുകൾ കൂടി കണ്ടെത്തി
text_fieldsമഡ്രിഡ്: അടുത്തിടെ വെളിപ്പെട്ട പ്രശസ്ത സ്പാനിഷ് കപ്പലായ സാന്‍ ജോസ് ഗാലിയനിനടുത്ത് രണ്ട് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തിയതായി ന്യൂസ് വീക്ക് റിപ്പോർട്ട്. 1701 മുതല്‍ 1714 വരെ നീണ്ടു നിന്ന സ്പാനിഷ് യുദ്ധത്തിനിടെയാണ് 1708ല്‍ ബ്രിട്ടീഷുകാര്‍ 600 പേരടങ്ങിയ സാന്‍ ജോസ് കപ്പലിനെ മുക്കിയത്.
17 ബില്യണ്‍(1700 കോടി ഡോളര്‍) വിലമതിക്കുന്ന സ്വർണം കപ്പലിലുണ്ടായിരുന്നു. 2015ലാണ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. അതിന്റെ സമീപത്താണ് പുതിയ രണ്ട് കപ്പലുകള്‍ കണ്ടെത്തിയത്. രണ്ട് കപ്പലുകള്‍ക്കും 200 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.
കൊളംബിയന്‍ നാവിക അധികൃതരാണ് ഇവിടെ പരിശോധന നടത്തിയത്. സ്വര്‍ണക്കട്ടിയും വാളുകളും കപ്പലുകള്‍ക്കൊപ്പം കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. റിമോര്‍ട്ട് കണ്‍ട്രോള്‍ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പകര്‍ത്തിയ വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. കൊളംബിയന്‍ സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ ഒരു പീരങ്കി കാണാം. സ്വർണ നാണയങ്ങൾ, കളിമണ്‍ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് പുരാവസ്തുക്കള്‍ മണലില്‍ ചിതറിക്കിടക്കുന്നതും കാണാം.
നൂറ്റാണ്ടുകൾ കടലിൽ കിടന്നിട്ടും കപ്പലുകൾക്ക് വലിയ കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാക്കാം. ഇതിൽ നിന്ന് ലഭിച്ച കളിമൺപാത്രങ്ങൾ അടക്കമുള്ള പുരാവസ്തു ഗവേഷകർ പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

