Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റെയ്സിങിനിടെ കാറിടിച്ച് അമ്മയും കുഞ്ഞും മരിച്ചു; ബ്രിട്ടണിൽ രണ്ട് ഇന്ത്യൻ വംശജർക്ക് 28 വർഷം തടവ്

text_fields
bookmark_border
റെയ്സിങിനിടെ കാറിടിച്ച് അമ്മയും കുഞ്ഞും മരിച്ചു; ബ്രിട്ടണിൽ രണ്ട് ഇന്ത്യൻ വംശജർക്ക് 28 വർഷം തടവ്
cancel

ലണ്ടൻ: വടക്കൻ ഇംഗ്ലണ്ടിൽ റോഡിലൂടെ റെയ്സിങ് നടത്തുന്നതിനിടെ സ്കൂളിലേക്ക് നടന്നുപോകുകയായിരുന്ന അമ്മയുടെയും നാലുവയസ്സുള്ള മകളുടെയും മേൽ കാറിടിച്ച് മരിച്ച കേസിൽ രണ്ട് ഇന്ത്യൻ വംശജർക്ക് 28 വർഷത്തെ തടവുശിക്ഷ. ഒരാൾക്ക് 12 വർഷവും മറ്റൊരാൾക്ക് 16 വർഷവുമാണ് തടവ്.2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. കാർ സെയിൽസ്മാനായ ജാസ്കമൽ റിയാത് (37), ഹർദീപ് ഭച്ചുവുമായി (29) റേസിങ് നടത്തുന്നതിനിടെ കാർ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്ന അമ്മയുടെയും കുട്ടിയുടെയും ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

ഭച്ചുവിന്റെ ഓഡി ടിടി ആർഎസ് ഇടിച്ചതിനെ തുടർന്ന് ജസ്റ്റിന ഹൾബോജ് (27), നാലുവയസ്സുള്ള ലെന സെപ്ചോർ എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടകരമായി വാഹനമോടിച്ച് മരണത്തിനിടയാക്കിയ കേസിൽ ഭച്ചു 2024 ജൂണിൽ കുറ്റം സമ്മതിച്ചിരുന്നു. ഭച്ചുവുമായി മത്സരയോട്ടം നടത്തുന്നത് ഡാഷ്‌കാം ദൃശ്യങ്ങളിൽ വ്യക്തമായി കാണിച്ചിട്ടും റിയാത് ഉത്തരവാദിത്തം നിഷേധിച്ചു. പിന്നീട് അപകടകരമായി വാഹനമോടിച്ച് രണ്ട് മരണത്തിന് ഇടയാക്കിയെന്ന രണ്ട് കുറ്റങ്ങളിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും അതേ കോടതിയിൽ തന്നെ 16 വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ഇരുവർക്കും ആറ് വർഷത്തെ ഡ്രൈവിംഗ് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഇവർ ഡ്രൈവിംഗ് പരീക്ഷകൾ എഴുതുകയും വേണം. അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ്, ട്രാഫിക് സിഗ്നലിൽ അടുത്തടുത്ത് കാത്തുകിടക്കുമ്പോൾ ഭച്ചുവും റിയാതും തങ്ങളുടെ സ്പോർട്സ് കാറുകളുടെ ജനലുകളിലൂടെ സംസാരിച്ചിരുന്നു.

തുടർന്ന് അവർ മത്സരയോട്ടം ആരംഭിച്ചു, റിയാത് ആദ്യം വേഗത കൂട്ടി മുന്നോട്ടുപോയി, തൊട്ടുപിന്നാലെ ഭച്ചുവും പിന്തുടർന്നു. മണിക്കൂറിൽ 40 മൈൽ വേഗപരിധിയുള്ള റോഡിൽ ഏകദേശം 90 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ഭച്ചുവിന് കർബിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2 Indian-Origin Men Get 28 Years In Jail After Deadly Car Race On UK Street
Next Story