Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കൻ നാവികസേനാ വിമാനം തകർന്ന് രണ്ട് മരണം
text_fieldsbookmark_border
വാഷിങ്ടൺ ഡി.സി: അമേരിക്കൻ നാവികസേനയിലെ യുദ്ധവിമാനം തകർന്ന് വീണ് രണ്ടു പേർ മരിച്ചു. തെക്കൻ അമേരിക്കയിലെ അലബാമയിലാണ് യുദ്ധ വിമാനം തകർന്നു വീണത്.
രാവിലെ അഞ്ച് മണിയോടെ അലബാമ നഗരത്തിന് സമീപം ഫോലെയിലെ പാർപ്പിട സമുച്ചയത്തിലാണ് ടി-62 ടെക്സാൻ-2 പരിശീലന വിമാനം നിലംപൊത്തിയത്. ഫ്ലോറിഡയിലെ പെൻസകോളയിൽ നിന്ന് 30 മൈൽ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന നാവികസേന സ്റ്റേഷനിൽ നിന്നാണ് വിമാനം പറന്നുയർന്നത്.
വിമാനം തകർന്നു വീണ ഫോലെയിലെ വീടിനും വാഹനങ്ങൾക്കും മുകളിൽ വലിയ അഗ്നിഗോളം ഉണ്ടായതായി അഗ്നിശമനസേന അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ സിവിലയൻമാർക്ക് ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ബാൽഡിൻ കൗണ്ടി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

