മോസ്കോ സംഗീത ഹാൾ ആക്രമണത്തിൽ 19 പേർക്ക് ശിക്ഷ
text_fieldsമോസ്കോ: 149 പേർ കൊല്ലപ്പെടാനും 600ലേറെ പേർക്ക് പരിക്കേൽക്കാനും ഇടയാക്കി രണ്ടുവർഷം മുമ്പ് മോസ്കോയിലെ സംഗീത ഹാളിൽ നടന്ന വെടിവെപ്പിൽ 19 പേർക്ക് ശിക്ഷ വിധിച്ച് റഷ്യൻ കോടതി. ജനപ്രിയ റോക്ക് ബാൻഡിന്റെ ഷോക്കായി കാത്തിരുന്ന ആസ്വാദകർക്കുനേരെ നാലു തോക്കുധാരികളടങ്ങുന്ന സംഘം വെടിയുതിർക്കുകയും ശേഷം കെട്ടിടത്തിന് തീയിടുകയുമായിരുന്നു. 2024 മാർച്ച് 22ന് ക്രോക്കസ് സിറ്റി സംഗീത ഹാളിൽ നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ ഒരുവിഭാഗം ഏറ്റെടുത്തിരുന്നു. 15 പേർക്ക് ജീവപര്യന്തവും ഒരാൾക്ക് 22.5 വർഷവും മൂന്ന് പേർക്ക് 19 വർഷവും 11 മാസവും വീതമാണ് തടവ്. തീവ്രവാദ കുറ്റങ്ങൾ ചുമത്തി 2025 ആഗസ്റ്റിൽ സൈനിക കോടതിയിൽ ഇവരുടെ വിചാരണ ആരംഭിച്ചു. സുരക്ഷാ ആശങ്കകൾമൂലം അടച്ചിട്ട മുറിയിലായിരുന്നു നടപടികൾ.
ആക്രമണത്തിൽ യുക്രെയ്ന് പങ്കുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും മറ്റ് ഉദ്യോഗസ്ഥരും ആരോപിച്ചിരുന്നു. എന്നാൽ, അതിന് പിൻബലമേകുന്ന തെളിവുകളൊന്നുമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

