Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​നീ​സ്...

ചൈ​നീ​സ് പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് 19 പേ​രെ പു​റ​ത്താ​ക്കി

text_fields
bookmark_border
ചൈ​നീ​സ് പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് 19 പേ​രെ പു​റ​ത്താ​ക്കി
cancel

ബെ​യ്ജി​ങ്: ചൈ​ന​യു​ടെ പാ​ർ​ല​മെ​ന്റാ​യ നാ​ഷ​ന​ൽ പീ​പ്പ്ൾ​സ് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് ഒ​മ്പ​ത് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ 19 പേ​രെ പു​റ​ത്താ​ക്കി. പാ​ർ​ല​മെ​ന്റി​​െ​ന്റ വാ​ർ​ഷി​ക സ​മ്മേ​ള​നം അ​ടു​ത്ത​യാ​ഴ്ച ചേ​രാ​നി​രി​ക്കെ​യാ​ണ് ന​ട​പ​ടി. പു​റ​ത്താ​ക്ക​ലി​ന് കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

സൈ​ന്യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കി​ലു​ണ്ടാ​യി​രു​ന്ന ഷാ​ങ് യൂ​ക്സി​യ​യെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് പ്ര​സി​ഡ​ന്റ് ഷി ​ജി​ൻ പി​ങ് പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത് മു​ത​ൽ അ​ഴി​മ​തി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യാ​ണ് ഷി ​ജി​ൻ പി​ങ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി ഇ​തി​െ​ന്റ ഭാ​ഗ​മാ​യാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. പീ​പ്പ്ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി (പി.​എ​ൽ.​എ) ക​മാ​ൻ​ഡ​ർ ലി ​ക്വി​യോ​മി​ങ്, മു​ൻ പി.​എ​ൽ.​എ നേ​വി ക​മാ​ൻ​ഡ​ർ ഷെ​ൻ ജി​ൻ​ലോ​ങ് തു​ട​ങ്ങി​യ​വ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മാ​ർ​ച്ച് നാ​ല് മു​ത​ൽ 11 വ​രെ​യാ​ണ് പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തെ സ​ർ​ക്കാ​രി​െ​ന്റ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും ഇ​തി​ൽ പ്ര​ഖ്യാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsChina
News Summary - 19 expelled from Chinese parliament
Next Story