പാകിസ്താനിലെ സ്വാത് നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ യാത്രാസംഘത്തിലെ 18പേർ ഒഴുകിപ്പോയി; 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ മിന്നൽ പ്രളയത്തിൽപ്പെട്ട് വിനോദസംഘത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 18പേർ ഒഴുകിപ്പോയി. ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് നദിയിലാണ് അപകടമുണ്ടായത്. അപകടത്തിന്‍റേതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ ദൃശ്യങ്ങളിൽ നിന്ന് നദിയിലെ കുത്തൊഴുക്കിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ശ്രമിക്കുന്നത് കാണാം. എന്നാൽ ഇതിന്‍റെ ആധികാരികത ഉറപ്പു വരുത്താനായിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം 12 മൃതദേഹങ്ങൾ സ്വാത് ബൈപാസിനടുത്തുള്ള ഹോട്ടലിനു സമീപത്തു നിന്ന് കണ്ടെത്തി. സ്വാത് താഴ്വരയിലെ വിനോദ കേന്ദ്രത്തിൽ നദീതീരത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നദിയിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മിന്നൽ പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഗവൺമെന്‍റ് വിവിധയിടങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ക്രമീകരണങ്ങൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

