Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2021 5:34 AM GMT Updated On
date_range 11 Jun 2021 5:37 AM GMTപാകിസ്താനിൽ ബസ് അപകടത്തിൽപെട്ട് 18 മരണം; 30 പേർക്ക് പരിക്ക്
text_fieldsbookmark_border
ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അമിതവേഗത്തിലോടിയ ബസ് അപകടത്തിൽപെട്ട് 18 മരണം. 30ലേറെ പേർക്ക് പരിക്കേറ്റു.
ഖുസ്ദാർ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. അതിവേഗത്തിൽ വളവ് തിരിയുന്നതിനിടയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പരിക്കേറ്റവരെ ഖുസ്ദാറിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.
യാത്രക്കാരുമായി സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്ദാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story