Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു; ഒമ്പത് പേർക്ക് പരിക്ക്
text_fieldsbookmark_border
സൗത്ത്പോർട്ട്: ഇംഗ്ലണ്ടിൽ 17 വയസ്സുകാരൻ കത്തി കൊണ്ട് രണ്ടു കുട്ടികളെ കുത്തിക്കൊന്നു. വടക്കൻ ഇംഗ്ലണ്ടിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം അരങ്ങേറിയത്.
രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ആറ് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള സൗത്ത്‌പോർട്ടിലാണ് ആക്രമണം നടന്നത്.
17 വയസ്സുള്ള പുരുഷനെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും അറസ്റ്റ് ചെയ്തതായി മെർസിസൈഡ് പോലീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രതിയുടെ മുൻകാലചരിത്രം അടക്കം പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

