യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം; 17 മരണം
text_fieldsസ്പോറിഷ്യ: തെക്കൻ യുക്രയിനിലെ സ്പോറിഷ്യയിലുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു കുട്ടിയടക്കം 17 പേർ മരിച്ചു. വ്യാഴാച്ച ഏഴു മിസ്സൈലുകളാണ് വ്യവസായനഗരമായ സ്പോറിഷ്യയിൽ പതിച്ചതെന്ന് അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പ്രദേശത്തെ ഒരു അഞ്ചുനില കെട്ടിടം നിലംപൊത്തി. അപകടത്തിൽ മരണനിരക്ക് ഉയരുകയാണെന്നും ശനിയാഴ്ച 14 ആയിരുന്നു മരിച്ചവരുടെ എണ്ണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
എല്ലാ ദിവസവും റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടാകുന്നു എന്നും മനഃപൂർവ്വമുള്ള കുറ്റകൃത്യമാണിതെന്നും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. നേരത്തെ സ്പോറിഷ്യയിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്നാണ് യുക്രൈൻ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

