Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right160 ഒമിക്രോൺ കേസുകൾ;...

160 ഒമിക്രോൺ കേസുകൾ; നിയന്ത്രണം കടുപ്പിച്ച്​ യു.കെ

text_fields
bookmark_border
britain travel
cancel

ലണ്ടൻ: കോവിഡ്​ ഒമിക്രോൺ വകഭേദം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടൻ നിയന്ത്രണം കടുപ്പിക്കുന്നു. രാജ്യത്ത്​ ഇതുവരെ 160 ഒമിക്രോൺ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി യു.കെ ഹെൽത്ത്​ സെക്യൂരിറ്റി ഏജൻസി വ്യക്തമാക്കി.

യാ​ത്രക്കാർക്ക്​ കോവിഡ്​ പരിശോധന നിർബദ്ധമാക്കി. നൈജീരിയയിൽ നിന്നെത്തുന്നവർക്ക്​ ഹോട്ടൽ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി സാജിദ്​ ജാവിദ്​ അറിയിച്ചു.

ഒമിക്രോണിന്‍റെ വ്യാപനം മന്ദഗതിയിലാക്കാൻ യാത്രാ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം വാക്‌സിൻ ഫലപ്രാപ്തിയെയും രോഗവ്യാപനത്തെയും കുറിച്ച്​ ശാസ്ത്രജ്ഞർ കൂടുതൽ പഠനങ്ങൾ നടത്തി വരികയാണ്​.

യാത്ര പുറപ്പെടുന്നതിന്​ 48 മണിക്കൂർ മുമ്പ്​ പി.സി.ആർ അല്ലെങ്കിൽ ലാറ്ററൽ ഫ്ലോ ടെസ്റ്റ്​ നടത്തിയിരിക്കണമെന്നാണ്​ പുതിയ നിർദേശം. തിങ്കളാഴ്ചയാണ്​ ബ്രിട്ടൻ നൈജീരിയയെ ചുവന്ന പട്ടികയിൽ പെടുത്തിയത്​. ബ്രിട്ടനിൽ സ്​ഥിരീകരിച്ച കേസുകൾക്ക്​ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയ യാത്രക്കാരുമായി ബന്ധമു​െണ്ടന്നാണ്​ അധികൃതർ വിശദീകരിക്കുന്നത്​.

ദക്ഷിണാഫ്രിക്കയടക്കം 10 രാജ്യങ്ങളെ കഴിഞ്ഞ ആഴ്ച ബ്രിട്ടൻ ചുവപ്പ്​ പട്ടികയിൽ ഉൾപെടുത്തിയിരുന്നു. യു.കെ പൗരൻമാർക്കോ അല്ലെങ്കിൽ താമസക്കാർക്കോ മാത്രമാകും രാജ്യത്തേക്ക്​ പ്രവേശനം. എന്നാൽ ഇവർ ഹോട്ടൽ ക്വാറന്‍റീനിൽ കഴിയണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel RestrictionsUKOmicron
News Summary - 160 confirmed Omicron cases UK imposes travel restrictions
Next Story