Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രിയിലെ എസി കംപ്രസർ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ 15 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

text_fields
bookmark_border
ആശുപത്രിയിലെ എസി കംപ്രസർ പൊട്ടിത്തെറിച്ചു; പാകിസ്താനിൽ 15 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
cancel

ഇസ്ലാമാബാദ്: പാകിസ്താനിലെ സർക്കാർ ആശുപത്രിയിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് 15 നവജാത ശിശുക്കൾ കൊല്ലപ്പെട്ടു. 16 നവജാത ശിശുക്കളെ പാർപ്പിച്ചിരുന്ന പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയുടെ ഗൈനക്കോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്. വാർഡിൽ നിന്ന് ഒരു നവജാത ശിശുവിനെ മാത്രമേ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച്, ഒരു നവജാത ശിശുവിനെ മാത്രമേ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ എന്ന് പാകിസ്ഥാന്റെ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ വാർഡിനുള്ളിൽ എയർകണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിക്കുകയായിരുന്നു. ആശുപത്രിയുടെ മൂന്നാം നിലയിൽ സ്ഥിതി ചെയ്യുന്ന വാർഡിന്റെ ജനൽച്ചില്ല് തകർത്ത് അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 15 Infants Killed In AC Compressor Blast At Pakistan Hospital
Next Story