Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെനിസ്വേല ഭൂചലനത്തിൽ...

വെനിസ്വേല ഭൂചലനത്തിൽ മരണം 1430 ആയി

text_fields
bookmark_border
വെനിസ്വേല ഭൂചലനത്തിൽ മരണം 1430 ആയി
cancel

കറാക്കസ്: വെനിസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂചലനത്തിൽ മരണസംഖ‍്യ 1430 ആയി ഉയർന്നു. അര ലക്ഷത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലുണ്ടായ ഗതാഗതതടസ്സം രക്ഷാപ്രവർത്തനത്തെ ബാധിച്ചതോടെ വെള്ളിയാഴ്ച രാത്രി മുതൽ മേഖലയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തകരുടെ ദൗർലഭ്യം മൂലം വലിയ പ്രതി സന്ധികളാണ് ദുരന്തം കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ ജനത നേരിടുന്നത്. കൈകളും മറ്റും ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുകയാണ് അവർ.

അതേ സമയം ലാ ഗ്വൈറ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ ഔദ്യോഗിക അനുമതി പത്രം വെണമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ആർക്കൊക്കെയാണ് പ്രവേശനം അനുവദിക്കുക എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ‍്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി സർക്കാർ നടപടികൾ സ്വീകരിക്കുന്നണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ദുരന്തബാധിത പ്രദേശങ്ങളിൽ വളരെ കുറച്ച് രക്ഷാപ്രവർത്തകരെ മാത്രമേ നിലവിൽ ഉള്ളൂ എന്നാണ് മേഖലയിലെ നിവാസികൾ അറിയിച്ചത്. അതിനിടെ ശനിയാഴ്ച അരഗ്വ സ്റ്റേറ്റിന് സമീപം 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടി ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquakevenezueladeath toll
News Summary - 1430 dead in Venezuela earthquake
Next Story