Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സികോയിലെ ജയിലിൽ...

മെക്സികോയിലെ ജയിലിൽ വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു, 24 തടവുകാർ ജയിൽ ചാടി

text_fields
bookmark_border
mexican jail attack
cancel

മെക്സികോ സിറ്റി: മെക്സികോയിലെ ജയിലിൽ ആയുധധാരികളായ അക്രമികൾ നടത്തിയ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 സുരക്ഷാ ഉദ്യോഗസ്ഥരും 4 തടവുകാരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. ആക്രമണത്തിനിടെ 24 തടവുകാർ ജയിലിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

വടക്കൻ അതിർത്തി നഗരമായ യുവാരസിലാണ് സംഭവം നടന്നത്. ഞായറാഴ്ച മെക്സിക്കൻ സമയം രാവിലെ ഏഴോടെയായിരുന്നു ആക്രമണം. കവചിത വാഹനങ്ങളിലെത്തിയ ആയുധധാരികൾ ജയിലിനുള്ളിൽ കടന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ട്.


ജയിലിലേക്ക് വരുന്നതിനിടെ മുനിസിപ്പൽ പൊലീസിന് നേരെയും ആയുധധാരികൾ ആക്രമണം നടത്തിയതായും വിവരമുണ്ട്. വെടിവെപ്പിന് പിന്നാലെ നാലു പേരെ പൊലീസ് പിന്തുടർന്ന് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


വെടിവെപ്പിന് പിന്നാലെ ജയിൽ മെക്സിക്കൻ സൈന്യത്തിന്‍റെയും പൊലീസിന്‍റെയും നിയന്ത്രണത്തിലാണ്. കസ്റ്റഡിയിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackMexican prison
News Summary - 14 dead in armed attack on prison in Mexican
Next Story