യു.എസിൽ അമ്മയോടിച്ച കാർ ദേഹത്ത് കയറി 13 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsവാഷിങ്ടൺ: യു.എസിൽ അമ്മയോടിച്ച കാറിനടിയിൽ പെട്ട 13 മാസം പ്രായമുള്ള മകൾ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച യു.എസ് സംസ്ഥാനമായ അരിസോണയിലാണ് ദാരുണ സംഭവം. അമ്മയായ ജഫ്രിയ തോൺബർഗ് തന്നെ വിവരം പൊലീസിനെ അറിയിച്ചത്.
വീടിന് സമീപം നിർത്തിയിട്ടിരുന്ന കാർ യുവതി മുന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് വണ്ടിയുടെ അടിയിൽപ്പെടുകയായിരുന്നു.
മകളെ സുരക്ഷിതമായി കാറിന്റെ സീറ്റിലിരുത്തി എന്നാണ് താൻ കരുതിയതെന്ന് ജഫ്രിയ പൊലീസിനോട് പറഞ്ഞു. വാഹനം മുന്നോട്ടെടുക്കുന്നതിനിടെയായിരുന്നു അപകടമെന്നും മൊഴി നൽകി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മക്കെതിരെ കേസെടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സൈറ റോസ് തോയമിങ് എന്നാണ് കുഞ്ഞിന്റെ പേര്. കടന്നുപോകുന്ന എല്ലാവർക്കും പുഞ്ചിരി സമ്മാനിക്കുന്ന കുഞ്ഞായിരുന്നു സൈറയെന്ന് കുട്ടിയുടെ അമ്മാവൻ അനുസ്മരണ കുറിപ്പിൽ എഴുതി. 2022 മേയ് 16നാണ് സൈറ ജനിച്ചത്. ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ അവൾ എല്ലാവരുടെയും ഹൃദയം കവർന്നതായും അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

