Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yellow tongue and dark urine
cancel
Homechevron_rightNewschevron_rightWorldchevron_rightകടും മഞ്ഞനിറത്തിൽ...

കടും മഞ്ഞനിറത്തിൽ നാക്ക്​; രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗം 12കാരന്​

text_fields
bookmark_border

ന്യൂഡൽഹി: കാനഡയിൽ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗം 12കാരന്​ സ്​ഥിരീകരിച്ചു. കടും മഞ്ഞ നിറത്തിലുള്ള നാക്കാണ്​ പ്രധാന ലക്ഷണം. രോഗപ്രതിരോധ ശേഷിക്ക്​ പുറമെ ചുവന്ന രക്താണുക്കളെയും ഈ രോഗം നശിപ്പിക്കും.

തൊണ്ടവേദന, മൂത്രത്തിലും തൊലിയിലും നിറവ്യത്യാസം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ്​​ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്​. കുട്ടിക്ക്​ മഞ്ഞപ്പിത്തമാണെന്നായിരുന്നു ഡോക്​ടർമാരുടെ ആദ്യ വിലയിരുത്തലെന്നും 'ദ ന്യൂ ഇംഗ്ലണ്ട്​ ജേണൽ ഓഫ്​ മെഡിസിനിൽ' പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

എന്നാൽ, പിന്നീട്​ കുട്ടിയുടെ നാക്കും കടുംമഞ്ഞ നിറത്തിലാകുകയായിരുന്നു. തുടർന്ന്​ ഡോക്​ടർമാർ കുട്ടിയെ വിദഗ്​ധ പരിശോധനക്ക്​ വിധേയമാക്കി. ഇതിൽ അനീമിയ സ്​ഥിരീകരിച്ചു. കൂടാതെ എപ്​സ്റ്റൈൻ ബാർ വൈറസ്​ സാന്നിധ്യവും ശരീരത്തിൽ കണ്ടെത്തി. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ കാണുന്ന ഒരു വൈറസ്​ ബാധയാണിത്​.

ഇതോടെ കുട്ടിക്ക്​ കോൾഡ്​ അഗ്ലൂട്ടിനിൻ രോഗമാണെന്ന്​ ഡോക്​ടർമാർ ക​ണ്ടെത്തി. രോഗപ്രത​ിരോധ ശേഷിയെ ബാധിക്കുന്ന അപൂർവ രോഗമാണിത്​. എപ്​സ്റ്റൈൻ ബാർ വൈറസ്​ സാന്നിധ്യവും തണുത്ത കാലാവസ്​ഥയുമാണ്​ കുട്ടിയുടെ ഈ രോഗാവസ്​ഥക്ക്​ കാരണമായതെന്നും ഡോക്​ടർമാർ ചൂണ്ടിക്കാട്ടി. ഈ രോഗം അനീമിയക്കും ശരീരത്തിൽ ബിൽറൂബി​െൻറ അളവ്​ കുറയുന്നതുമൂലം മഞ്ഞപ്പിത്തത്തിനും കാരണമാകും.

രക്തം മാറ്റലാണ്​ ചികിത്സമാർഗം. കൂടാതെ സ്​റ്റിറോയിഡുകളും ഉപയോഗിച്ചിരുന്നു. ആഴ്​ചകൾ നീണ്ട ചികിത്സക്ക്​ ശേഷം കുട്ടി സുഖം പ്രാപിച്ചതായും നാക്കി​െൻറ മഞ്ഞനിറം കുറഞ്ഞുതുടങ്ങുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bright yellow tonguerare disorderautoimmune disorderEpsteinBarr viruscold agglutinin disease
News Summary - 12 year old boy with bright yellow tongue diagnosed with rare disorder in Canada
Next Story