Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രായം...

പ്രായം കൂട്ടിനോക്കിയപ്പോൾ 1042 വയസ്സും 315 ദിവസവും; 12 സഹോദരങ്ങൾക്ക്​ ഗിന്നസ്​ റെക്കോർഡ്​

text_fields
bookmark_border
പ്രായം കൂട്ടിനോക്കിയപ്പോൾ 1042 വയസ്സും 315 ദിവസവും; 12 സഹോദരങ്ങൾക്ക്​ ഗിന്നസ്​ റെക്കോർഡ്​
cancel

ടൊറോ​േൻറാ: അപൂർവ്വമായ ഗിന്നസ്​ റെക്കോർഡ്​ സ്വന്തമാക്കിയിരിക്കുകയാണ്​ 12 സഹോദരങ്ങൾ. എല്ലാവരുടേയും പ്രായം കൂട്ടിനോക്കിയപ്പോൾ കിട്ടിയ സംഖ്യയാണ്​ അവർക്ക്​ ഭാഗ്യം കൊണ്ടുവന്നത്​. 97 വയസ്സ്​ മുതൽ 75 വയസ്സുവരെയുള്ള 12 സഹോദരങ്ങളുടെ ആകെ പ്രായം 1042 വയസ്സും 315 ദിവസവുമാണ്​. ഒമ്പത്​ സഹോദരിമാരും അവരുടെ മൂന്ന്​ സഹോദരൻമാരും കാനഡ, അമേരിക്ക, സ്വിറ്റ്​സർലാൻഡ്​ എന്നിവടങ്ങളിലായാണ് ഇപ്പോൾ​ ജീവിക്കുന്നത്​.

പാക്കിസ്ഥാനിലെ കറാച്ചിയിൽ മൈക്കിളിനും സിസിലിയയ്ക്കുമുണ്ടായ 12 മക്കളെ പരിചയപ്പെടാം. 1923ൽ ജനിച്ച ഡോറീൻ ലൂയിസാണ്​ ഏറ്റവും മൂത്തയാൾ. പാട്രിക്​ ഡിക്രൂസ്​ (1925), ജെനവീവ്​ ഫാൽക്കോ (1927), ജോയ്​സ്​ ഡിസൂസ (1929), റൊണാൾഡ്​ ഡിക്രൂസ്​ (1930), ബെറിൽ കോൺടിലാക്​ (1932), ജോ ഡിക്രൂസ്​ (1934), ഫ്രാൻസെസ്​ക ലാബോ (1936), അൽതെ പെക്കസ്​ (1938), തെരേസ ഹെഡിങ്ങർ (1940), റോസ്​മേരി ഡീസൂസ (1943), യൂജെനിയ കാർട്ടർ (1945) എന്നിവരാണ്​ മറ്റുള്ളവർ.

12 സഹോദരങ്ങളും തങ്ങളെ തേടിയെത്തിയ പുതിയ റെക്കോർഡിൽ വലിയ സന്തോഷത്തിലാണ്​. 'ഇത്​ ശരിക്കും അദ്​ഭുതകരമായി തോന്നുന്നു'. സഹോദരങ്ങളിലൊരാൾ സിടിവി ന്യൂസിനോട്​ പ്രതികരിച്ചു. 'ഞങ്ങൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്​ എന്നതിൽ ഏറെ അഭിമാനിക്കുന്നു. അതാണ്​ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നതും'... -അവർ കൂട്ടിച്ചേർത്തു. വർഷത്തിൽ മൂന്നുതവണയെങ്കിലും ഒരുമിച്ചു കൂടാറുള്ള 12 പേരും ഇത്തവണ കോവിഡ്​ കാരണം എല്ലാം സൂം വിഡിയോ കോളിൽ ഒതുക്കി.

ഗിന്നസ്​ ലോക റെക്കോർഡുമായി ബന്ധപ്പെട്ട്​ ഒരു ബന്ധുവായിരുന്നു 12 പേർക്കും ആദ്യം വിവരം നൽകുന്നത്​. മറ്റൊരു കുടുംബം ഇത്തരത്തിൽ റെക്കോർഡ്​ ടൈറ്റിലിന്​ അടുത്തെത്തിയ സാഹചര്യത്തിൽ, അവർ തങ്ങളുടെ പ്രായം കൂട്ടിനോക്കുകയും അത്​ ഒരുപാട്​ കൂടുതലാണെന്ന്​ കണ്ടെത്തുകയും ചെയ്​തു​. പിന്നാലെ ജനന സർട്ടിഫിക്കറ്റും സിറ്റിസൺഷിപ്പ്​ കാർഡുകളും സമർപ്പിച​ ചെയ്​ത്​ ഗിന്നസ്​ റെക്കോർഡിനായി ശ്രമിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World Recordhighest combined age
News Summary - 12 siblings won Guinness World Record for highest combined age
Next Story